search

സ്കൂളിലോ സമീപത്തോ സിസിടിവിയില്ല; സ്കൂളിലുണ്ടായിരുന്നത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രം: തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു

Chikheang 1 hour(s) ago views 763
  

  



കഴക്കൂട്ടം (തിരുവനന്തപുരം) ∙ ചേങ്കോട്ടുകോണം തുണ്ടത്തിൽ സ്വകാര്യ സ്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന 5 വാഹനങ്ങൾ ദുരൂഹ സാഹചര്യത്തിൽ പൂർണമായി കത്തിനശിച്ച സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ വീടുകളിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. തുണ്ടത്തിൽ എംവിഎച്ച്എസ്എസിനു സമീപം പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ 3 മിനി ബസുകളും ഒരു വലിയ ബസും ഒരു ടെംപോ ട്രാവലറുമാണു കത്തിനശിച്ചത്. വലിയ ബസ് ഭാഗികമായി കത്തി. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സ്കൂൾ ഗ്രൗണ്ടിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്കു തീ പിടിച്ചത്.   സ്കൂൾ വാഹനങ്ങൾ തീപിടിച്ചു നശിച്ച നിലയിൽ.

സ്കൂൾ ഗ്രൗണ്ടിൽ 6 വാഹനങ്ങൾ അടുത്തും മറ്റൊരു ടെംപോ വാൻ 50 മീറ്റർ മാറിയാണ് പാർക്ക് ചെയ്തിരുന്നത്. ഫയർഫോഴ്സും പൊലീസും എത്തുമ്പോൾ 50 മീറ്റർ മാറി പാർക്കു ചെയ്തിരുന്ന ടെംപോ വാൻ, തീ പിടിച്ച ബസുകളിലൊന്നിൽ ഇടിച്ച നിലയിലായിരുന്നു. സ്കൂൾ വളപ്പിനുള്ളിൽ പ്രവേശിച്ച ചിലർ ചേർന്ന്, പാർക്കു ചെയ്തിരുന്ന ടെംപോ വാനിനെ തള്ളിനീക്കി ബസിന്റെ സൈഡിൽ ഇടിപ്പിച്ച ശേഷം ബസുകൾക്ക് തീയിട്ടതാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഫൊറൻസിക് വിദഗ്ധർ, മോട്ടർ വാഹന വകുപ്പ്, കഴക്കൂട്ടം പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. പെട്രോളോ മറ്റ് ഇന്ധനമോ ഉപയോഗിച്ചു കത്തിച്ചതാണോ എന്ന് വിശദ പരിശോധനയിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. 18 സീറ്റുകളുള്ള 3 ബസുകളും 42 സീറ്റുകളുള്ള ഒരു ബസുമാണ് കത്തി നശിച്ചത്.

സ്കൂളിലുണ്ടായിരുന്നത് സെക്യൂരിറ്റി ജീവനക്കാരൻ മാത്രം
തീപിടിത്തം നടക്കുന്ന സമയത്തു സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ബസിൽ നിന്നു തീ ഉയരുന്നതും വൻ സ്ഫോടനം ഉണ്ടാകുന്നതും കണ്ട സമീപവാസികളാണ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി വിക്ടറിനെയും കഴക്കൂട്ടം അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോൾ 3 വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. മറ്റ് മൂന്ന് ബസുകളിൽ തീപടരുന്നത് അഗ്നിരക്ഷാസേന തടഞ്ഞു.

സാധാരണയായി, സ്കൂൾ ബസുകൾ ചുറ്റുമതിലും ഗേറ്റുമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം വാഹനങ്ങളുടെ താക്കോൽ അതതു ബസിന്റെ ഡാഷ് ബോർഡിനുള്ളിൽ തന്നെ സൂക്ഷിക്കുകയാണ് പതിവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ബസിൽ ടെംപോ വാൻ ഓടിച്ച് കൊണ്ടു വന്ന് ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും ടെംപോ വാൻ തള്ളിനീക്കി, ബസിൽ ഇടിപ്പിച്ച ശേഷം തീയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. സ്കൂളിലോ സമീപത്തോ സിസിടിവി ക്യാമറകൾ ഇല്ല. സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. ADVERTISEMENT Go AD-FREE English Summary:
A mystery fire in Kazhakootam, Trivandrum, destroyed five vehicles parked at a private school. Police suspect arson as there were no CCTV cameras at the school or nearby, and only one security guard was present during the incident.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166961