search

‘മുഖ്യമന്ത്രിയുടെ ഓഫിസ് ചട്ടങ്ങൾ ലംഘിച്ചു’; ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ചതിനെതിരെ ഹർജി

LHC0088 1 hour(s) ago views 456
  



കൊച്ചി∙ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് സന്ദേശമയച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശമ്പള പരിഷ്കരണം, ഡിഎ വർധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസാണ് സ്പാർക് സംവിധാനത്തിൽ വിവരം നൽകിയിട്ടുള്ളവർക്ക് സന്ദേശമയച്ചത്. അനുമതിയില്ലാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചത് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും, 2023ലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
What you should read next

  • ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു Latest News
      

         
    •   
         
    •   
        
       


കാലിക്കറ്റ് സർ‌വകലാശാല സിൻഡിക്കറ്റ് അംഗവും മലപ്പുറം കെ.ടി.എം. കോളജ് അസോ. പ്രഫസറുമായ ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റിലെ ക്ലറിക്കൽ അസി. ആയ കെ.എം.അനിൽ കുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളം, സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങൾക്കായി സർക്കാർ ജീവനക്കാരും മറ്റും വ്യക്തിഗത വിവരങ്ങൾ നൽകുന്നതാണ് സംസ്ഥാന ധനവകുപ്പിനു കീഴിലുള്ള ‘സർവീസ് പേ റോൾ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോർ കേരള’– സ്പാർക്. ഇതിലെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ്. എന്നാൽ ഇതില്‍ നിന്ന് ജീവനക്കാരുടെ മൊബൈൽ, ഇമെയിൽ വിവരങ്ങൾ കേരള ഐടി മിഷൻ വഴി ശേഖരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് സർക്കാർ നൽകിയ ആനുകൂല്യങ്ങളെ കുറിച്ച് സന്ദേശമയച്ചു എന്ന് ഹർജിയിൽ പറയുന്നു.
What you should read next



വിവര സംരക്ഷണം സംബന്ധിച്ച എല്ലാ ചട്ടങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസ് ലംഘിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഒരു ആവശ്യത്തിന് ശേഖരിക്കുന്ന ഡാറ്റ മറ്റൊരു കാര്യത്തിന് ഉപയോഗിക്കരുതെന്നാണ് 2023ലെ നിയമത്തിൽ പറയുന്നത്. എന്നാൽ ഇവിടെ മുഖ്യമന്ത്രിയുടെ ഓഫിസ് അതും ലംഘിച്ചു. ഗുരുതരമായ നിയമലംഘനമാണ് നടന്നിട്ടുള്ളതെന്നും നടപടി ഉണ്ടാവണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
Just in
JUST IN


  • 8 MINUTES AGO   ‘മുഖ്യമന്ത്രിയുടെ ഓഫിസ് ചട്ടങ്ങൾ ലംഘിച്ചു’; ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ചതിനെതിരെ ഹർജി Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   ‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   ട്രംപിന്‍റെ പുതിയ തീരുവയും പറ്റില്ല, ഡീലിൽ നിന്ന് പിന്മാറും; ഉടക്കി യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
SPARK data misuse: A petition has been filed in the High Court against the sending of messages using the \“SPARK\“ data of government employees and teachers, with the aim of election campaigning. The Chief Minister\“s Office sent the messages to those who had provided information in the SPARK system, highlighting achievements such as salary revision and DA hikes.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164655