ഇന്ത്യൻ വ്യോമസേനയുടെ (IAF) അഭിമാനമായ തദ്ദേശീയ യുദ്ധവിമാനം തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) വീണ്ടും അപകടത്തിൽപ്പെട്ടു. പരിശീലന പറക്കലിന് ശേഷം ലാൻഡ് ചെയ്യുന്നതിനിടെയാണ് ഫൈറ്റർ ജെറ്റ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
- ആകാശത്ത് ഇന്ത്യയുടെ \“സർവാധിപത്യം\“; 114 റഫാലുകൾ കൂടി വരുന്നു! ഇനി ഏഷ്യയിലെ ഏറ്റവും വമ്പൻ വ്യോമസേന Defence
വ്യോമസേനയുടെ ഭാഗമായതിന് ശേഷം തകർന്നുവീഴുന്ന മൂന്നാമത്തെ തേജസ് വിമാനമാണിത്. കാലപ്പഴക്കം ചെന്ന മിഗ്-21 വിമാനങ്ങൾക്ക് പകരക്കാരനായി വ്യോമസേന കാണുന്ന തേജസിന്റെ തുടർച്ചയായുള്ള അപകടങ്ങളും, നിർമാണത്തിലെ കാലതാമസവും പ്രതിരോധ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
തുടർച്ചയായ അപകടങ്ങൾ
തേജസ് വിമാനങ്ങൾക്ക് നേരിടുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. ADVERTISEMENT Go AD-FREE
ആദ്യ അപകടം: 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമായിരുന്നു ആദ്യത്തെ തകർച്ച. ഫയർപവർ ഡെമോൺസ്‌ട്രേഷൻ കഴിഞ്ഞുമടങ്ങുകയായിരുന്ന വിമാനമാണ് തകർന്നത്. പൈലറ്റ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ദുബായ് എയർ ഷോയിലെ ദുരന്തം: 2025 നവംബറിൽ ദുബായ് എയർ ഷോയ്ക്കിടെയായിരുന്നു രണ്ടാമത്തെ അപകടം. വിമാനം തകർന്നുവീണ് തീപിടിച്ചതിനെ തുടർന്ന് വിങ് കമാൻഡർ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചിരുന്നു. അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ അന്ന് കടുത്ത ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
What you should read next
- അരനൂറ്റാണ്ടിനുശേഷം വീണ്ടും ചന്ദ്രനരികിലേക്ക്!;ചരിത്രയാത്രയിൽ മാറ്റുരയ്ക്കാൻ നാല് വിസ്മയ മനുഷ്യർ, എപ്പോഴാണെന്നറിയാം Science
നിർമാണത്തിലെ മെല്ലെപ്പോക്കും വ്യോമസേനയുടെ അതൃപ്തിയും
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) നിർമാണത്തിലെ കാലതാമസം വ്യോമസേനയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തേജസ് Mk1A പ്രോഗ്രാമിന്റെ വിതരണം ഷെഡ്യൂൾ ചെയ്തതിലും രണ്ട് വർഷത്തോളം പിന്നിലാണ്. ADVERTISEMENT Go AD-FREE
62,370 കോടി രൂപ ചിലവിൽ 97 തേജസ് Mk-1A വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടിരുന്നു. ആകെ 182 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്.
എൻജിൻ തകരാറുകളും പോരായ്മകളും
തുടക്കത്തിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത \“കാവേരി\“ എഞ്ചിൻ തേജസിൽ ഉപയോഗിക്കാനായിരുന്നു ഡിആർഡിഒയുടെ (DRDO) പദ്ധതി. എന്നാൽ ആ പ്രൊജക്റ്റ് വലിയ പരാജയമായി മാറി. തുടർന്ന് 2008-ൽ അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിന്റെ (GE) F404-F2J3 എഞ്ചിൻ താൽക്കാലിക പരിഹാരമായി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
1980-കളിൽ അമേരിക്കൻ എഫ്/എ-ഹോർനെറ്റിന് വേണ്ടി വികസിപ്പിച്ചെടുത്ത ഈ എൻജിൻ പുതിയ കാലത്തെ യുദ്ധവിമാനങ്ങൾക്ക് അനുയോജ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ADVERTISEMENT GO AD-FREE
പുതിയ മോഡലുകളിൽ AESA റഡാർ, ഇലക്ട്രോണിക് വാർഫെയർ സൂട്ട് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഗ്-21 വിമാനങ്ങൾ പൂർണ്ണമായും മാറ്റുന്നതിനായി 180-ഓളം തേജസ് Mk1A വിമാനങ്ങളാണ് വ്യോമസേന ലക്ഷ്യമിടുന്നത്.
What you should read next
- അന്യഗ്രഹജീവികളെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ പ്രസിഡന്റാകാൻ ട്രംപ്; ഒബാമയ്ക്ക് മറുപടിയോ? Science
ഭാരമേറിയ വിമാനങ്ങളായ എഫ്-16, ഗ്രിപ്പൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) എന്ന നിലയിൽ തേജസിന് ചില സ്വാഭാവിക പരിമിതികളുണ്ട്. ഭാരം വഹിക്കാനുള്ള ശേഷി, എസ്കോർട്ട് റേഞ്ച്, പറക്കൽ സമയം എന്നിവയിൽ വലിയ വിമാനങ്ങൾ മുന്നിലാണെങ്കിലും, ഇന്ത്യൻ അതിർത്തി പ്രതിരോധത്തിൽ തേജസിന്റെ വേഗതയും കരുത്തും നിർണ്ണായകമാണ്. ഈ പരിമിതികൾ പരിഹരിച്ചുകൊണ്ടുള്ള തേജസ് Mk2 വിന്റെ വികസനം പുരോഗമിക്കുകയാണ്. നിലവിലെ വെല്ലുവിളികൾ പരിഹരിക്കുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ തേജസിന് സാധിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. English Summary:
Tejas aircraft accident incidents are raising concerns within the Indian Air Force, with the latest crash occurring during a training flight. This third accident involving the indigenous light combat aircraft highlights issues with its technical reliability and production delays, impacting the IAF\“s plans to replace older MiG-21s. |
|