search

‘നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യം, രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന’

cy520520 1 hour(s) ago views 486
  



ന്യൂഡൽഹി ∙ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യമുണ്ടെന്നും ഇന്ത്യയെ രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡൽഹി പൊലീസ് കോടതിയിൽ പറഞ്ഞു.
What you should read next

  • എഐ സമ്മിറ്റ് വേദിയിൽ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ – വിഡിയോ Latest News
      

         
    •   
         
    •   
        
       


ഇന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചത്. പ്രതിഷേധം സമാധാനപരമായിരുന്നില്ലെന്നും, ഇന്ത്യൻ പ്രധാനമന്ത്രിക്കു പുറമെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പരാമർശിച്ചുകൊണ്ട് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായും പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു.

പ്രതിഷേധം തടയുന്നതിനിടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും ഇതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കോടതിയിൽ സമർപ്പിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളെ പരസ്പരം ചോദ്യം ചെയ്യാനും ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിഷേധത്തിനുള്ള ഫണ്ടിന്റെ ഉറവിടം, അച്ചടിച്ച ടി-ഷർട്ടുകൾ വാങ്ങിയ രീതി എന്നിവയെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. ഇതിൽ ബാഹ്യ ഫണ്ടിങ് ഉണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ വീണ്ടെടുക്കണമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഏകോപിതമായി ഒത്തുകൂടിയത് വലിയ ഗൂഢാലോചനയുടെ സൂചനയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

എന്നാൽ, പൊലീസിന്റെ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിർത്തു. ഇത് രാഷ്ട്രീയ വേട്ടയാടലാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വിഡിയോ തെളിവുകളൊന്നുമില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. പ്രതികളെല്ലാവരും 35 വയസ്സിൽ താഴെയുള്ളവരും ക്രിമിനൽ പശ്ചാത്തലമില്ലാത്ത ബിരുദധാരികളുമാണെന്ന് പ്രതിഭാഗം വ്യക്തമാക്കി. ഇരുപക്ഷത്തിന്റെയും വിശദ വാദങ്ങൾ കേട്ട ശേഷമാണ് കോടതി പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 1 MINUTE AGO   ‘നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യം, രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന’ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   ‘അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകണം, ഇല്ലെങ്കിൽ ഖമനയിയേയും മകനേയും വധിക്കും’ Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   വോട്ടർ പട്ടികയിൽ നിന്ന് മാത്രമല്ല, നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: അമിത് ഷാ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Youth Congress protests at the India AI Impact Summit, drawing parallels to Nepal\“s Gen Z demonstrations, are being investigated by Delhi Police. Authorities allege a conspiracy to tarnish India\“s international image and have remanded four activists to custody.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161308