search

സംസ്ഥാനത്ത് 25 വരെ കനത്ത മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത, 5 ജില്ലകളിൽ യെലോ അലർട്ട്

LHC0088 1 hour(s) ago views 865
  



തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച യെലോ അലർട്ടായിരിക്കും. തിരുവനന്തപുരത്തും കോട്ടയത്തും വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുകയാണ്.  

മറ്റ് ജില്ലകളിൽ ഇന്നും നാളെയും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പ്രത്യേക മുന്നറിയിപ്പില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി പുതിയ ന്യൂനമർദ്ദത്തിൽ ലയിച്ചു.  

കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Just in
JUST IN


  • 1 MINUTE AGO   LIVE സംസ്ഥാനത്ത് 25 വരെ കനത്ത മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത, 5 ജില്ലകളിൽ യെലോ അലർട്ട് Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ശബരിമല ഇടത്താവളങ്ങളുടെ വികസനം അതിവേഗം; ഒരുങ്ങുന്നത് കോടികളുടെ പദ്ധതികൾ, തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ Business News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   പൊടിച്ചുഴലിയുടെ അടുത്തേക്ക് പോകരുത്, ചെറിയ കല്ലുകൾ വായുവിൽ ഉണ്ടാകും; കൂടുതൽ സ്ഥലങ്ങളിൽ ഉണ്ടാകും Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Heavy rain is expected across Kerala until February 25th, with warnings issued for thunderstorms and strong winds. The India Meteorological Department has placed several districts on yellow alert due to a developing low-pressure system in the Bay of Bengal.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163655