search

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്?; ഡോക്ടറെ രാജ്യം വിടുന്നതിൽ നിന്ന് തടഞ്ഞു

Chikheang 1 hour(s) ago views 252
  

    



മുംബൈ/ ലണ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റുകളുടെ പേരിൽ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനെ രാജ്യം വിടുന്നതിൽ നിന്ന് തടഞ്ഞു. യുകെ ആസ്ഥാനമായുള്ള ഡോക്ടറും യൂട്യൂബറുമായ സംഗ്രാം പാട്ടീലിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഗ്രാമിനെതിരെ എഫ്ഐആറും ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബിജെപി സമൂഹമാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിഖിൽ ബാമ്രയുടെ പരാതിയിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
What you should read next

  • ചോരവാർന്ന് മരിക്കുമ്പോഴും വംശീയ അധിക്ഷേപം: തെളിവ് നശിപ്പിക്കാൻ \“ബ്ലീച്ച് \“; വെയിൽസിനെ നടുക്കിയ കൊലപാതകം, കൗമാരക്കാർക്ക് ജീവപര്യന്തം Europe News
      

         
    •   
         
    •   
        
       


യുകെയിലേക്കുള്ള വിമാനം കയറുന്നതിൽ നിന്ന് ജനുവരി 19നാണ് സംഗ്രാം പാട്ടീലിനെ പൊലീസ് തടഞ്ഞത്. ഇതേ തുടർന്ന് തനിക്കെതിരെ പുറപ്പെടുവിച്ച എഫ്ഐആറിനെയും ലുക്ക് ഔട്ട് സർക്കുലറിനെയും ചോദ്യം ചെയ്ത് സംഗ്രാം പാട്ടീൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്നില്ല, നേരിട്ടോ അല്ലാതെയോ പ്രധാനമന്ത്രിയെ തിരിച്ചറിയാൻ കഴിയുന്ന പരാമർശങ്ങൾ ഇല്ലെന്നാണ് സംഗ്രാം കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല, വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഏതെങ്കിലും സംഘടനയോ വ്യക്തിയോ തനിക്ക് ധനസഹായം നൽകുന്നു എന്ന ആരോപണവും തെറ്റാണ്. തന്റെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സമാനമായ കേസുകളിൽ കുടുക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിൽ ടൂറിസ്റ്റ് വീസയിൽ ആയിരിക്കുമ്പോൾ രാഷ്ട്രീയമോ പ്രതിഷേധമോ പ്രത്യയശാസ്ത്രപരമോ ആയ പ്രവർത്തനങ്ങൾ വിദേശ പൗരന്മാർക്ക് അനുവദനീയമല്ല. ഇത്തരം സന്ദർഭങ്ങളിൽ, വിദേശ പൗരന്മാർക്ക് തടങ്കലിൽ ആകാനും നാടുകടത്തൽ നടപടികൾ ആരംഭിക്കുന്നതിനും സാധ്യതയുണ്ട്. ഭാവിയിൽ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടയുന്ന കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ADVERTISEMENT Go AD-FREE

വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംSangram Patil  എന്ന Youtube അക്കൗണ്ടിൽ നിന്ന് English Summary:
Indian-Origin British Citizen Barred from Leaving Country Over Posts Against Narendra Modi; Police Issue FIR and Look-Out Notice
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165653