search

ഡൽഹി– മീററ്റ് യാത്രയ്ക്ക് വെറും ഒരു മണിക്കൂർ; രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് പ്രവർത്തനസജ്ജം

Chikheang 1 hour(s) ago views 686
  

  



ന്യൂഡൽഹി ∙ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡൽഹിയെയും മീററ്റിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് (റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നു. നിലവിൽ ന്യൂ അശോക് നഗർ മുതൽ സൗത്ത് മീററ്റ് വരെ 55 കിലോമീറ്റർ ദൂരം (11 സ്റ്റേഷനുകൾ) മാത്രമാണ് പ്രവർത്തനസജ്ജമായിരുന്നത്. ന്യൂ അശോക് നഗറിൽ നിന്ന് സരായ് കലേ ഖാൻ വരെയുള്ള 5 കിലോമീറ്ററും സൗത്ത് മീററ്റിൽ നിന്ന് മോദിപുരം വരെയുള്ള 21 കിലോമീറ്റർ സ്ട്രെച്ച് കൂടി തുറന്നുകൊടുക്കുന്നതോടെ ഡൽഹി–മീററ്റ് ആർആർടിഎസ് പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സ്ട്രെച്ചുകളുടെ ഉദ്ഘാടനം 22ന് നിർവഹിക്കും. ഇതോടെ സരായ് കലേ ഖാൻ ആർആർടിഎസ് സ്റ്റേഷനിൽ നിന്ന് കയറിയാൽ 60 മിനിറ്റിനുള്ളിൽ 82.5 കിലോമീറ്റർ താണ്ടി മീററ്റിന്റെ ഹൃദയഭാഗത്തുള്ള മോദിപുരത്തെത്താം.   മീറ്ററ്റ് ബേഗംപുലിൽ ഭൂമിക്കടിയിലെ നമോ ഭാരതും മെട്രോയും ഒരുമിക്കുന്ന സ്റ്റേഷൻ.

പാതയുടെ 14 കിലോമീറ്റർ ദൂരം ഡൽഹിയിലും ബാക്കി 68 കിലോമീറ്റർ യുപിയിലുമാണ്. ആർആർടിഎസ് പൂർണതോതിലാകുന്നതോടെ ഡൽഹി മെട്രോ കൂടി ചേർത്താൽ രാജ്യതലസ്ഥാന നഗരിയിലെ മാസ് ട്രാൻസിറ്റിന്റെ (ബഹുജന ഗതാഗതം) ആകെ നീളം 743 കിലോമീറ്ററാകും. ലണ്ടൻ ക്രോസ് റെയിൽ, ഹോങ്കോങ് എംടിആർ, പാരീസ് ആർഇആർ എന്നീ മാസ് ട്രാൻസിറ്റ് സിസ്റ്റങ്ങളേക്കാൾ ദൂരം കൂടുതലാണെന്നു ചുരുക്കം. സരായ് കലേ ഖാൻ ആണ് ഡൽഹി–മീററ്റ് പാതയിലെ ഏറ്റവും വലിയ സ്റ്റേഷൻ. ഡൽഹി മെട്രോയുടെ പിങ്ക് ലൈൻ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഐഎസ്ബിടി എന്നിവയുമായി സ്റ്റേഷനെ ബന്ധിപ്പിച്ചിട്ടുണ്ട്. സരായ് കലേ ഖാനിൽ നിന്ന് പുതിയ പാതയിലൂടെ ഗാസിയാബാദ്, ആനന്ദ് വിഹാർ, ന്യൂ അശോക് നഗർ എന്നിവിടങ്ങളിലേക്ക് മിനിറ്റുകൾക്കുള്ളിൽ എത്താനും കഴിയും. കേരളവും ആർആർടിഎസ് നടപ്പാക്കുന്നതിന്റെ സാധ്യതകൾ ആരായുകയാണ്.

ഡൽഹി– മീററ്റ് ആർആർടിഎസ് ഒറ്റനോട്ടത്തിൽ
∙പദ്ധതിച്ചെലവ്: 30,274 കോടി രൂപ
∙ആകെ ദൂരം: 82.15 കിലോമീറ്റർ (പരമാവധി 60 മിനിറ്റ്) 14 സ്റ്റേഷനുകൾ
∙പരമാവധി വേഗം: മണിക്കൂറിൽ 160 കിലോമീറ്റർ
∙ശരാശരി വേഗം: മണിക്കൂറിൽ 100 കിലോമീറ്റർ
∙ഡിസൈൻ സ്പീഡ്: മണിക്കൂറിൽ 180 കിലോമീറ്റർ
∙കോച്ചുകളുടെ എണ്ണം: 6 (ഭാവിയിൽ 9 വരെയാക്കാം). സീറ്റുകളുടെ എണ്ണം: 400
∙പരമാവധി യാത്രക്കാർ: 1,750 (സിറ്റിങ്+ സ്റ്റാൻഡിങ്)
∙ബോഗി: സ്റ്റാൻഡേഡ് ഗേജ് (1,435 മില്ലിമീറ്റർ വീതി)
∙കോച്ച്: 3.2 മീറ്റർ വീതിയും 22 മീറ്റർ നീളവും
∙ശരാശരി പ്രതിമാസ യാത്രക്കാർ: 16.‌41 ലക്ഷം (ഡിസംബർ)
∙ശരാശരി പ്രതിദിന യാത്രക്കാർ: 52,953 (ജനുവരി)
ആകെ യാത്രക്കാർ ഇതുവരെ: 2.27 കോടി

ആർആർടിഎസും മെട്രോയും
ഒരേ ട്രാക്കിൽ

  രണ്ടു തരം ട്രെയിൻ സംവിധാനങ്ങൾ ഇടതടവില്ലാതെ ഓടുന്ന രാജ്യത്തെ ആദ്യ സംവിധാനം കൂടിയാണ് ഡൽഹി–മീററ്റ് ലൈൻ. ആർആർടിഎസിനു പുറമേ മീററ്റ് നഗരത്തിൽ മീററ്റ് മെട്രോയും 22ന് ഉദ്ഘാടനം ചെയ്യും.രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോ കൂടിയാണിത്. മീററ്റ് സൗത്തിനും മീററ്റ് നഗരത്തിനുമിടയിൽ 4 ആർആർടിഎസ് സ്റ്റേഷനുകളുണ്ട്: മീററ്റ് സൗത്ത്, ശതാബ്ദി നഗർ, ബേഗംപുൽ, മോദിപുരം. സൗത്ത് മീററ്റ് മുതൽ മോദിപുരം വരെയുള്ള ‌21 കിലോമീറ്റർ ആർആർടിഎസ് ട്രാക്കിൽ തന്നെയാണ് മീററ്റ് മെട്രോയും ഓടുക. ADVERTISEMENT Go AD-FREE

മുകളിൽ പറഞ്ഞ 4 ആർആർടിഎസ് സ്റ്റേഷനുകളടക്കം 11 സ്റ്റേഷനുകളാണ് മെട്രോയ്ക്കുണ്ടാവുക. ഉദാഹരണത്തിന് സൗത്ത് മീററ്റിനും ശതാബ്ദി നഗറിനുമിടയിൽ 2 മെട്രോ സ്റ്റേഷനുകളുണ്ടാകും (പർതപുർ, റിതാനി) . മെട്രോ മാത്രമേ ഈ സ്റ്റോപ്പുകളിൽ നിർത്തൂ. ആർആർടിഎസ് ആകട്ടെ സൗത്ത് മീററ്റ് വിട്ടാൽ ശതാബ്ദി നഗറിലായിരിക്കും നിർത്തുക. ഡൽഹിയിൽ നിന്ന് റിതാനിയിലേക്കു പോകേണ്ട വ്യക്തിക്ക് ആർആർടിഎസിൽ കയറി സൗത്ത് മീററ്റിൽ ഇറങ്ങാം. ഐലൻഡ് രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്ലാറ്റ്ഫോം (റെയിൽവേ സ്റ്റേഷനിലേതുപോലെ പ്ലാറ്റ്ഫോമിനും ഇരുവശത്തും ട്രാക്കുകൾ) ഉള്ളതിനാൽ അതേ പ്ലാറ്റ്ഫോമിന്റെ മറുസൈഡിലേക്ക് നീങ്ങി നിന്നാൽ മതി. ആർആർടിഎസിനു പിന്നാലെ അതേ ട്രാക്കിലൂടെ വരുന്ന മെട്രോയെത്തും.

സങ്കീർണത ഒട്ടേറെ
ആർആർടിഎസിന്റെ പരമാവധി വേഗം 160 കിലോമീറ്ററും മീററ്റ് മെട്രോയുടെ പരമാവധി വേഗം 120 കിലോമീറ്ററുമാണ്. ആർആർടിഎസ് 10 മുതൽ 15 മിനിറ്റ് ഇടവേളയിലും മെട്രോ ട്രെയിനുകൾ 7 മിനിറ്റ് ഇടവിട്ടുമുണ്ടാകും. ഇരു ട്രെയിനുകളുടെയും നീളത്തിലും വ്യത്യാസമുണ്ട്. വ്യത്യസ്ത സ്പീഡിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടാതെയും കുരുങ്ങാതെയും സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നത് സെൻട്രലൈസ്ഡ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററാണ് (ഒസിസി). യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം ലെവൽ 2 (ഇടിസിഎസ്) സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. ADVERTISEMENT Go AD-FREE English Summary:
Delhi-Meerut RRTS is now fully operational, reducing the 82.5 km journey between Sarai Kale Khan and Modipuram to just 60 minutes. This project marks India\“s first Regional Rapid Transit System and uniquely integrates with the Meerut Metro on the same tracks for enhanced connectivity.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165629