ന്യൂഡൽഹി∙ ലഷ്കറെ തയിബ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ചെങ്കോട്ട, ചാന്ദ്നി ചൗക്ക് അടക്കമുള്ള വിവിധ പ്രദേശങ്ങളാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനമാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 6ന് പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന് പകരമായാണ് സംഘടന ഇത്തരമൊരു നീക്കം ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
What you should read next
‘രക്ഷിക്കണം, എന്തിനാണ് റിക്രൂട്ട് ചെയ്തത് ?’; പാക്ക് സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബിഎൽഎ Latest News
2025 നവംബർ 10ന് ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്. ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സ്ഫോടനം. ലാൽ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ പോകുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
JUST IN
35 SECONDS AGO ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി; ലക്ഷ്യം ചെങ്കോട്ടയും ചാന്ദ്നിചൗക്കും; അതീവ ജാഗ്രത Latest News
22 MINUTES AGO ശരീരത്തിൽ പാമ്പിനെ മാത്രം അണിഞ്ഞ് സൂപ്പർ മോഡലിനൊപ്പം; വിവാഹത്തിലും വിവാദം; എന്താണ് ‘ഇന്ത്യൻ അയൺമാന്റെ’ ഫിറ്റ്നസ് രഹസ്യം? ആരോഗ്യത്തിന് ഉറപ്പാക്കണം ഈ 4 കാര്യം Life +
VIEW MORE
English Summary:
Lashkar-e-Taiba terror threat: Delhi on high alert after intelligence agencies reported a plan for suicide attacks planned by Lashkar-e-Taiba in the city. The group is reportedly targeting major landmarks like the Red Fort and Chandni Chowk with an IED, possibly as revenge for a recent bombing in Pakistan.