ചാത്തന്നൂർ ∙ അപസ്മാരം ബാധിച്ച്, തീക്കനൽ നിറഞ്ഞ അടുപ്പിൽ കമഴ്ന്നു വീണു മുഖം പൂർണമായും വെന്തു; കാഴ്ച നഷ്ടപ്പെട്ടു. കരളലിയിക്കുന്ന ദുരിതത്തിൽ ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ, വേദന തിന്ന് മാസങ്ങളായി ഒരേ കിടപ്പാണ്. കല്ലുവാതുക്കൽ പാമ്പുറം അക്കാദമിക്കു സമീപം ചരുവിള പുത്തൻവീട്ടിൽ വത്സലയാണ് (60) മുഖം പൂർണമായും വെന്തടർന്നു സമാനതകൾ ഇല്ലാത്ത ദുരിതത്തിൽ കഴിയുന്നത്. പാരിപ്പള്ളി കുളമട സ്വദേശികളായ ഇവർ ഏതാനും വർഷങ്ങളായി പാമ്പുറത്താണ് താമസിക്കുന്നത്. സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന വത്സല അപസ്മാര രോഗിയാണ്.
നാലു മാസം മുൻപാണ് അപകടം ഉണ്ടാകുന്നത്. അരി വേവിച്ച ശേഷം തീക്കനൽ കിടന്ന അടുപ്പിലേക്ക്, അപസ്മാരം ബാധിച്ചു വീഴുകയായിരുന്നു. ഈ സമയം കൂടെ ആരും ഇല്ലായിരുന്നു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തു ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഏഴു ലക്ഷത്തിലധികം രൂപ ചെലവ് വരും. നിത്യച്ചെലവിനു പോലും പണമില്ലാത്ത കുടുംബത്തിനു ഈ തുക കണ്ടെത്താൻ കഴിയില്ല. വീട് വാടകയും മുടങ്ങിയിരിക്കുകയാണ്. കുടുംബത്തിനു ചികിത്സാ കാർഡ് ഇല്ല. ഭർത്താവ് വിജയൻ സുരക്ഷാ ജീവനക്കാരൻ ആയിരുന്നു. ഭാര്യയ്ക്ക് അപകടം പറ്റിയതോടെ ജോലിക്ക് പോകാനും കഴിയുന്നില്ല.
ADVERTISEMENT Go AD-FREE
രണ്ടു മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങി. മാംസം അടർന്നു മാറിയ മുഖം ദിവസവും ഡ്രസ് ചെയ്യണം. പാനീയങ്ങൾ മാത്രമാണ് കഴിക്കാനാവുന്നത്. സംസാര ശേഷിയും കാഴ്ചയും നഷ്ടപ്പെട്ടു.
കട്ടിലിൽ നിന്നും എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയില്ല. ഭർത്താവ് വിജയനാണ് പരിചരിക്കുന്നത്. പലപ്പോഴും വേദനയിൽ പുളയുകയാണ്. മരുന്നിന് ആഴ്ച തോറും വലിയ തുക ചെലവാകും. ഇതിനു പോലും വഴിയില്ല. ADVERTISEMENT Go AD-FREE
ഫോൺ: 9447452857. അക്കൗണ്ട് വിവരങ്ങൾ: VIJAYAN V. Indian Bank, Branch: PARIPALLY. Account No: 7881503704, IFSC Code: IDIB000K099 English Summary:
Malayala Manorama Online News reports on a devastating incident where a 60-year-old woman in Chathannoor suffered severe facial burns after falling into a fire due to an epileptic seizure. The family is facing immense financial hardship, unable to afford the extensive medical treatment required and their daily expenses. |
|