തിരുവനന്തപുരം∙ ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവർ നിലവിൽ പ്രതിയല്ല. ബിഎൻഎസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കൂടുതൽപേരെ പ്രതി ചേർത്തേക്കും.
What you should read next
‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’ Latest News
കത്രിക മറന്നുവച്ച സംഭവത്തിൽ ഡോ. ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫിന്റെ (51) ശസ്ത്രക്രിയയിൽ സംഭവിച്ചതു ഗുരുതര വീഴ്ചയാണെന്നു മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.
What you should read next
Live അത് കത്രികയല്ല, വയറിൽ കുടുങ്ങിയാലും പ്രശ്നമില്ലെന്ന് ഡോക്ടർ; തൊഴിലിനോടുള്ള അനാദരവെന്ന് ആരോഗ്യമന്ത്രി Latest News
ആലപ്പുഴയിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന ഡോ. ഷാഹിദയാണ് 2021ൽ ശസ്ത്രക്രിയയ്ക്കു മേൽനോട്ടം വഹിച്ചത്. ഇവർ നിലവിൽ തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ അസോഷ്യേറ്റ് പ്രഫസറാണ്. ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന പി.എസ്.ധന്യ ആലപ്പുഴ മെഡിക്കൽ കോളജിലെ ഗ്രേഡ് 1 നഴ്സിങ് ഓഫിസറാണ്. ശസ്ത്രക്രിയയിൽ വീഴ്ചയുണ്ടായെന്നും എന്നാൽ മനഃപൂർവമല്ലെന്നുമാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കോവിഡ്കാല വെല്ലുവിളികളും പരാമർശിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധസംഘം ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. റിപ്പോർട്ട് ഇന്നു നൽകും.
Just in
JUST IN
32 SECONDS AGO LIVE രോഗിയുടെ വയറ്റിൽ കത്രിക; ഡോ.ലളിതാംബികയ്ക്കെതിരെ കേസ് ; ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ Latest News
11 MINUTES AGO യുവതീപ്രവേശ സമയത്തു ശബരിമല നട അടയ്ക്കാൻ നിർദേശിച്ചത് താനാണ്; ആ നേതാവിന്റെ ഫോണിലാണു തന്ത്രി സംസാരിച്ചത്: ശ്രീധരൻ പിള്ള Pathanamthitta
20 MINUTES AGO ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്’ Malappuram
VIEW MORE
English Summary:
Alappuzha Medical College Medical Negligence: Alappuzha medical college negligence has led to a case against a former Head of Department after scissors were found in a patient\“s abdomen post-surgery. Following a preliminary report citing a serious lapse, the surgeon and a nurse involved have been suspended pending a full investigation.