search

യുവതീപ്രവേശ സമയത്തു ശബരിമല നട അടയ്ക്കാൻ നിർദേശിച്ചത് താനാണ്; ആ നേതാവിന്റെ ഫോണിലാണു തന്ത്രി സംസാരിച്ചത്: ശ്രീധരൻ പിള്ള

LHC0088 1 hour(s) ago views 802
  



ചെങ്ങന്നൂർ ∙ യുവതീപ്രവേശ സമയത്തു ശബരിമല നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവരോടു നിർദേശിച്ചതു താനാണെന്ന് ബിജെപി നേതാവും ഗോവ മുൻ ഗവർണറുമായ പി.എസ്.ശ്രീധരൻ പിള്ള. അന്ന് ആലപ്പുഴ ഡിസിസി ഭാരവാഹിയായിരുന്ന അയ്യപ്പസേവാ സംഘം നേതാവിന്റെ ആവശ്യപ്രകാരമാണു തന്ത്രിയോടു സംസാരിച്ചത്. ഈ നേതാവിന്റെ ഫോണിലാണു തന്ത്രി സംസാരിച്ചത്.
  
What you should read next

  • ശബരിമല തന്ത്രിയുടെ അറസ്റ്റ് സർക്കാരിന്റെ പ്രതികാരം? പകപോക്കലെന്ന വാദത്തിന് ബലമേറുന്നു Pathanamthitta
      

         
    •   
         
    •   
        
       


സുപ്രീം കോടതി വിധിയിൽ നട അടയ്ക്കുന്നതിനെപ്പറ്റി പരാമർശം ഇല്ലാത്തതിനാൽ കോടതിയലക്ഷ്യം ഉണ്ടാകില്ലെന്നു ഞാൻ ഉറപ്പു നൽകി. അതിന്റെ പേരിൽ അറസ്റ്റുണ്ടായാൽ ഞാനും ഭക്തരും നേരിടാൻ തയാറാണെന്നും ധരിപ്പിച്ചു– താഴമൺ മഠത്തിലെത്തി തന്ത്രിയെ സന്ദർശിച്ച ശേഷം ശ്രീധരൻ പിള്ള മാധ്യമങ്ങളോടു പറഞ്ഞു.
  

ശബരിമല സമരവും സുവർണാവസര വിധിയും എന്ന പേരിൽ ഇന്നു പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. നട അടച്ചതിലെ വിരോധം കാരണമാണു ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ സർക്കാർ കുടുക്കിയത്. കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. എന്നാൽ, പ്രഥമദൃഷ്്ട്യാ തെളിവില്ലെന്നു കോടതി പറഞ്ഞതോടെ തന്ത്രിക്കു ക്ലീൻ ചിറ്റ് ലഭിച്ചു. ജാമ്യാപേക്ഷയിലെ വിധിന്യായത്തിൽ കേസിനു തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചു. 41 ദിവസം ജയിലിലിട്ടപ്പോൾ തന്ത്രിക്കും കുടുംബത്തിനുമുണ്ടായ മനോവേദന വലുതാണ്. ആത്മഹത്യയുടെ വക്കിലായിരുന്നെന്നു തന്ത്രി പറഞ്ഞതായും ശ്രീധരൻ പിള്ള പറഞ്ഞു.
  English Summary:
Sreedhara pillai, a BJP leader and former Goa Governor, revealed that he advised the Sabarimala priest, Thanthri Kandar Rajeevaru, to close the temple during the women\“s entry. This advice was given at the request of an Ayyappa Seva Sangham leader, assuring the Thanthri that closing the temple would not be contempt of court as the Supreme Court verdict did not mention it.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163319