search

ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ പുറത്താകും: പ്രവചനവുമായി മുൻ പാക്കിസ്ഥാൻ താരം

cy520520 1 hour(s) ago views 173
  



ലഹോർ∙ ട്വന്റി20 ലോകകപ്പിലെ ഫേവറീറ്റുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നാലു കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യ 22ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സൂപ്പർ എട്ട് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. 26ന് സിംബാബ്‍വെയ്ക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ സ്പിൻ ബോളർമാർക്കെതിരെ ടോപ് ഓർഡർ ബാറ്റർമാർ പതറിയതിനാൽ സൂപ്പർ എട്ടിനു വേണ്ടി കഠിന പരിശീലനത്തിലാണ് ടീം ക്യാംപ്.

  • പാക്ക് ക്രിക്കറ്റ് താരത്തെ കൊലയാളിയെന്നു വിളിച്ച് മുൻ ഭാര്യ, ദൃശ്യങ്ങൾ തെളിവായുണ്ടെന്നും സാനിയ Cricket
      

         
    •   
         
    •   
        
       


അതേസമയം ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണില്ലെന്നാണ് പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിറിന്റെ പ്രവചനം. സൂപ്പർ എട്ടിൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും സെമി ഫൈനലിൽ കടക്കുമെന്ന് ഒരു ചർച്ചയില്‍ ആമിർ പ്രവചിച്ചു. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിർ വിശദീകരിക്കുന്നുണ്ട്.

‘‘പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ, എല്ലാ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് തകർന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും.’’– ആമിർ വ്യക്തമാക്കി. സൂപ്പർ എട്ട് ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലിൽ കടക്കുക. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണു വഴി തുറന്നത്.

  • പണം ഇറക്കണമെങ്കിൽ പാക്ക് താരങ്ങളെ പുറത്താക്കണം! ‘ദ് ഹണ്ട്രഡിൽ’ അപ്രഖ്യാപിത വിലക്ക്, ഒഴിവാക്കാൻ ‘ഇന്ത്യൻ’ ടീമുകൾ Cricket
      

         
    •   
         
    •   
        
       


നേരത്തേ ഇന്ത്യൻ താരം അഭിഷേക്ശർമയ്ക്കെതിരെ ആമിര്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാൻ ശ്രമിക്കുന്ന ബാറ്ററെന്നതിൽ കവിഞ്ഞ് അഭിഷേക് ശർമ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. ‘എല്ലാ പന്തുകളിലും വലിയ ഷോട്ടുകൾക്കാണ് അഭിഷേകിന്റെ ശ്രമം. അതു നന്നായി നടന്നാൽ കുഴപ്പമില്ല. അല്ലെങ്കിൽ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്സ് കളിച്ചാൽ ഒരു തവണയാകും അഭിഷേക് മികച്ച സ്കോറിലെത്തുന്നത്.’’ അഭിഷേകിന്റെ സാങ്കേതിക മികവിൽ സംശയമുണ്ടെന്നും ആമിർ പ്രതികരിച്ചു. ADVERTISEMENT Go AD-FREE English Summary:
Mohammad Amir Says India Won\“t Qualify For T20 World Cup Semifinals
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160655