കൊല്ലം∙ ദേശീയപാത–66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കല്ലുംതാഴം - അയത്തിൽ ബൈപാസ് റോഡിൽ നാളെ മുതൽ മാർച്ച് 31 വരെ ഗതാഗത നിരോധനം. റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിനു വേണ്ടിയാണ് ഗതാഗതം നിരോധിക്കുന്നത്. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു ബദൽ സംവിധാനം ഒരുക്കുമെന്നു കലക്ടർ എൻ.ദേവിദാസ് പറഞ്ഞു.
ഇന്നലെ മുതലാണ് റോഡ് അടയ്ക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ കാലത്ത് റോഡ് പൂർണമായി അടച്ചിടുന്നത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ബൈപാസിൽ മാത്രമല്ല നഗരം മുഴുവൻ ഗതാഗതക്കുരുക്ക് ഉണ്ടായേക്കും. ഇതു സംബന്ധിച്ചു വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നു കലക്ടറുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നാണ് നാളെ മുതൽ അടച്ചിടാൻ തീരുമാനിച്ചത്.
നാളെ മുതൽ 28 വരെ രാത്രി 9ന് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ. 30 ട്രാഫിക് വാർഡന്മാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അധിക സൗകര്യം ഒരുക്കും. പുളിയത്ത്മുക്ക് - കല്ലുംതാഴം റോഡ് നവീകരണം ഈ മാസം 28ന് മുൻപു പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കും. ADVERTISEMENT Go AD-FREE
റെയിൽ ലവൽ ക്രോസ് സാഹചര്യത്തിന് അനുസൃതമായി അധികസമയം തുറന്നു നൽകുന്നതിനും നിർദേശം നൽകി. എഡിഎം ജി നിർമൽകുമാർ, പൊലീസ്, ആർടിഒ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പുകൾ, എൻഎച്ച്എഐ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗത ക്രമീകരണം
∙ കല്ലുംതാഴം, അയത്തിൽ ജംക്‌ഷനുകളിലെ അടിപ്പാതയിൽ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. ADVERTISEMENT Go AD-FREE
∙ പാൽക്കുളങ്ങര - എൻ എച്ച് അപ്രോച്ച് റോഡ് ഗതാഗത യോഗ്യമാക്കും.
∙ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മൾട്ടിപ്പിൾ ആക്‌സിൽ വാഹനങ്ങൾ ചവറ കെഎംഎംഎൽ ഭാഗത്ത് നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് - കണ്ണനല്ലൂർ വഴി കടത്തിവിടും.
∙ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ കൊട്ടിയത്ത് നിന്നു കണ്ണനല്ലൂർ - ഭരണിക്കാവ് - ശാസ്താംകോട്ട - ചവറ കെഎംഎംഎൽ വഴി ദേശീയപാതയിൽ പ്രവേശിക്കണം. ADVERTISEMENT GO AD-FREE
∙ നാളെ ട്രയൽ റൺ നടത്തും. English Summary:
Kollam bypass road will have traffic restrictions from tomorrow until March 31 for the construction of a railway overbridge as part of the National Highway 66 six-lane development. Diversions will be in place, with alternative routes announced by the Collector to manage traffic congestion. |
|