search

കൊച്ചി മെട്രോ സ്റ്റേഷനിൽ ബവ്കോ ഔട്ട്‍ലെറ്റ്; വാങ്ങിയാൽ മെട്രോയിൽ കൊണ്ടു പോകാനാവുമോ?

deltin33 1 hour(s) ago views 145
  



കൊച്ചി∙ ബവ്കോയ്ക്കായി വാതിൽ തുറന്ന് കൊച്ചി െമട്രോ. സംസ്ഥാന ബവ്റിജസ് കോർപറേഷന്റെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റ് വെള്ളിയാഴ്ച വൈറ്റില മെട്രോ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നാണ് പ്രീമിയം ഔട്ട്‍ലെറ്റിന്റെ പേര്. നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളെയും വില കൂടിയ മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് പുതിയ ഔട്ട്‍ലെറ്റ്. കോഴിക്കോടും തൃശൂരിനും പിന്നാലെ ബവ്കോയുടെ ഇത്തരത്തിലുള്ള മൂന്നാമത്തെ ഔട്ട്‍‍ലെറ്റാണ് വൈറ്റിലയിൽ തുടങ്ങുന്നത്.

കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ സർവീസുകൾക്കു പുറമേ വിവിധ സ്റ്റേഷനുകളിലെ വിശാലമായ സ്ഥലങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടു നൽകിയും വരുമാനം തേടുന്നുണ്ട്. അത്തരത്തിലൊരു കരാറാണ് ബവ്കോയുമായുള്ളതെന്ന് കൊച്ചി മെട്രോ വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ വർഷം ഏപ്രിലോടെ തന്നെ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം ഔട്ട്‍ലെറ്റുകൾ ആരംഭിക്കാനുള്ള കരാറിൽ ബവ്കോയും കെഎംആർഎല്ലും എത്തിച്ചേർന്നിരുന്നു. പിന്നാലെ പ്രീമിയം ഔട്ട്‍ലെറ്റ് തുറക്കാനുള്ള അനുമതി എക്സൈസ് വകുപ്പ് ബവ്കോയ്ക്ക് നൽകി.
What you should read next

  • BREAKING ‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി Latest News
      

         
    •   
         
    •   
        
       


വൈറ്റില മെട്രോ സ്റ്റേഷന്റെ വടക്കു ഭാഗത്ത് ഒന്നാം നിലയിൽ 4634 ചതുരശ്ര അടിയിലാണ് പ്രീമിയം ഔട്ട്‍ലെറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ 8000 കെയ്സ് മദ്യത്തിനുള്ള സംഭരണശേഷിയുണ്ട്. ആധുനിക സൂപ്പർ മാർക്കറ്റുകളിലേതു പോലെ പൂർണ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതാണ് ഔട്ട്‍ലെറ്റ്. പൊട്ടിക്കാത്ത മദ്യമാണെങ്കിൽ മെട്രോയിൽ കൊണ്ടു പോകുന്നതിന് നിലവിൽ തടസ്സമില്ല. പുതിയ ഔട്ട്‍ലെറ്റ് വരുന്നതോടെ വില കൂടിയ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കും മെട്രോയിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എക്സൈസ് കമ്മിഷണർ എം.ആർ.അജിത് കുമാറിന്റെയും ബവ്കോ എംഡി ഹർഷിത അത്തലൂരിയുെടയും സാന്നിധ്യത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബഹ്റ പ്രീമിയം ഔട്ട്‍ലെറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈറ്റില മൊബിലിറ്റി ഹബ്ബും വാട്ടർ മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയുടെ കൺട്രോളിങ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് വൈറ്റില മെട്രോ സ്റ്റേഷന്റെ തൊട്ടടുത്താണ്. ഇതിനൊപ്പം ദേശീയപാത കടന്നുപോകുന്നതും കോട്ടയം, ആലപ്പുഴ, തൃശൂരിലേക്ക് പോകുന്ന വാഹനങ്ങളുടെ പ്രധാന സംഗമ കേന്ദ്രമാണ് വൈറ്റില. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   കൊച്ചി മെട്രോ സ്റ്റേഷനിൽ ബവ്കോ ഔട്ട്‍ലെറ്റ്; വാങ്ങിയാൽ മെട്രോയിൽ കൊണ്ടു പോകാനാവുമോ? Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   ഈ 3 ലക്ഷണങ്ങളുണ്ടോ, ഉടൻ ആശുപത്രിയിൽ എത്തണം; ആ ബാക്ടീരിയകൾ ഇറച്ചിയിൽ മാത്രമല്ല, പാലിലുമുണ്ട്; ‘സ്വയം ഭക്ഷ്യസുരക്ഷ’ ഉറപ്പാക്കാം Life +
      

         
    •   
         
    •   
        
       

  • 1 HOUR 5 MINUTES AGO   സ്ഥിരമായി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി; പല തവണ പരിശോധിച്ചെങ്കിലും ലഹരി കണ്ടെത്താനായില്ല, ഒടുവിൽ എംഡിഎംഎയുമായി പിടിയിൽ Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bevco opens premium liquor outlet at Kochi Metro\“s Vytilla station. The \“High Spirit - A Bevco Boutique\“ outlet targets tourists and premium liquor buyers.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473711