search

10 വർഷത്തെ പ്രണയം: മലയാളി യുവാവിന്റെ വേർപാട് താങ്ങാനാവാതെ ഭാര്യയുടെ ആത്മഹത്യാശ്രമം; ഞെട്ടലിൽ കുടുംബം

deltin33 2 hour(s) ago views 799
  

  

    



ഡബ്ലിൻ ∙ അയർലൻഡിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ മാതാപിതാക്കളടങ്ങുന്ന കടുംബം. പാലക്കാട്‌ നിന്നും കർണാടകയിലെ മംഗലാപുരത്തിന് സമീപം ദക്ഷിണ കർണാടക ജില്ലയിൽ ഉൾപ്പെടുന്ന കഡബയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗവും കുട്ടൂർപാഡൈ സ്വദേശിയുമായ സാൻജോ സുനിൽ (31) ആണ് വീടിനുള്ളിൽ ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.  
What you should read next

  • \“നഷ്ടപ്പെട്ടത് കാത്തിരുന്നു കിട്ടിയ കണ്മണിയെ, മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല\“; ഉള്ളുരുകുമ്പോഴും \“തെറ്റുകാരന് \“ മാപ്പുനൽകി മലയാളി ദമ്പതികൾ Gulf News
      

         
    •   
         
    •   
        
       


2025 ജനുവരി 9ന് നടന്ന വിവാഹത്തിന് ശേഷം ഇക്കഴിഞ്ഞ ജനുവരി 20നാണ് സാൻജോ ഡിപ്പെൻഡൻഡ് വീസയിൽ അയർലൻഡിലെ ഫിൻഗ്ലാസിൽ എത്തുന്നത്. രണ്ട് വർഷം മുൻപ് അയർലൻഡിലെ സ്വകാര്യ കെയർഹോമിൽ നഴ്സായി ജോലി ലഭിച്ചെത്തിയ ഭാര്യ ലിഷ്മ ഫിലിപ്പിന് ഒപ്പമായിരുന്നു താമസം. ഇരുവരും 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇവർ നാട്ടിൽ അടുത്തടുത്ത് താമസിച്ചിരുന്നവരും വിമലഗിരി സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്കാ ചർച്ചിലെ അംഗങ്ങളുമാണ്.

ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ ലിഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്ത് ആശുപത്രി ചികിത്സയിൽ തുടരുകയാണ്. ഇസ്രയേലിൽ ജോലി ചെയ്തിരുന്ന സാൻജോ അയർലൻഡിൽ പോകുന്നതിന് മുൻപ് നാട്ടിലെത്തി മാതാപിതാക്കളായ ടി. ജി. സുനിൽ - മേരി ദമ്പതികളെയും ലിഷ്മയുടെ മാതാപിതാക്കളായ കെ. എ. ഫിലിപ്പ് - മേരി ദമ്പതികളെയും കണ്ടിരുന്നു.  

ആത്മഹത്യ ചെയ്തുവെന്ന് അറിയുന്ന ദിവസവും രാവിലെയും മകനുമായി വളരെ സന്തോഷത്തോടു കൂടിയാണ് സംസാരിച്ചതെന്ന് പിതാവ് ടി. ജി. സുനിൽ മനോരമ ഓൺലൈനിനോട്‌ പറഞ്ഞു. ഇവരുടെ മൂന്ന് ആണ്മക്കളിൽ മൂത്ത മകനാണ് സാൻജോ. സാൻജിത്ത് (ഇസ്രയേൽ), സാൻവിൻ (സ്കൂൾ വിദ്യാർത്ഥി) എന്നിവരാണ് മറ്റ് മക്കൾ.  ADVERTISEMENT Go AD-FREE

അയർലൻഡിൽ നിന്നും വെള്ളിയാഴ്ച സാൻജോയുടെ പോസ്റ്റുമോർട്ടം നടപടികൾ നടക്കുമെന്നും തുടർന്ന് 7 ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ടി. ജി. സുനിൽ പറഞ്ഞു. ഡബ്ലിൻ ഫിൻഗ്ലാസിലെ പ്രാദേശിക മലയാളി സമൂഹവും സഹപ്രവർത്തകരും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ടന്നും തുടർനടപടികൾ പൂർത്തിയായാലുടൻ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്നുമാണ്‌ പ്രാദേശിക മലയാളി സമൂഹം പങ്കുവയ്ക്കുന്നത്.    സാൻജോ സുനിൽ.

സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യയ്ക്ക് കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ സാൻജോയുടെയും ലിഷ്മയുടെയും മാതാപിതാക്കൾ. ഇരുവരും ഇപ്പോൾ നാട്ടിൽ സാൻജോയുടെ വീട്ടിലാണ് ഉള്ളത്. സാൻജോയുടെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന സഹപ്രവർത്തകരും പ്രാദേശിക മലയാളി സമൂഹവും നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. ADVERTISEMENT Go AD-FREE

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. English Summary:
A young Malayali man, Sanjo Sunil, was found dead in his home in Finglas, Dublin, Ireland. His parents and family are in shock following the tragic incident, and his wife attempted suicide after discovering his body.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473705