search

എഐ ലോകത്തെ ‘പവർ ഹൗസായി’ ഇന്ത്യ; ഡൽഹിയിലെ വിസ്മയങ്ങളിൽ മതിമറന്ന് ഡച്ച് പ്രധാനമന്ത്രി

cy520520 1 hour(s) ago views 1033
  

  

  

    



ആംസ്റ്റർഡാം ∙ സാങ്കേതികവിദ്യയുടെ പുത്തൻ ആകാശങ്ങൾ തേടി ലോകം ഡൽഹിയിലേക്ക് ഉറ്റുനോക്കുമ്പോൾ, ഇന്ത്യയുടെ എഐ കുതിപ്പിനെ വാനോളം പുകഴ്ത്തി നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക് ഷൂഫ്. ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026’ൽ സംസാരിക്കവെയാണ് ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്.

  • യുഎഇയിൽ ഇക്കുറി പെരുന്നാൾ അവധി എത്ര ദിവസം?; ആവേശത്തിൽ പ്രവാസികൾ, ഇങ്ങനെയെങ്കിൽ കിട്ടും 9 ദിവസം \“ബ്രേക്ക്\“ Gulf News
      

         
    •   
         
    •   
        
       
  • \“ചോറുള്ള പള്ളി\“: ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ; പ്രവാസ ലോകത്തെ \“ബിരിയാണി റൂട്ട് \“ വൈറൽ Gulf News
      

         
    •   
         
    •   
        
       


∙ \“ഇന്ത്യയിൽ എഐ വിപ്ലവം ആഞ്ഞടിക്കുന്നു\“
ഇന്ത്യയുടെ അസാമാന്യമായ വളർച്ചയിൽ വിസ്മയം പ്രകടിപ്പിച്ചാണ് ഡിക് ഷൂഫ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയിൽ ഒരു എഐ വിപ്ലവം ആഞ്ഞടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന്റെ ആദ്യ ദിനം തന്നെ എഐ വിദഗ്ധരുമായും നയതന്ത്രജ്ഞരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഇന്ത്യയുടെ ഡിജിറ്റൽ നയങ്ങളും സാങ്കേതിക മികവും രാജ്യാന്തര തലത്തിൽ മാതൃകയാണെന്നും, ഭാരത് മണ്ഡപത്തിലെ ചർച്ചകൾ ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   Prime Minister Mr. Dick Schoof of the Netherlands being received by Minister of State of India, Dr. Jitendra Singh . Image Credit: https://www.facebook.com/MEAINDIA

∙ മധ്യശക്തികളുടെ കരുത്ത്: പുതിയൊരു ആഗോള കൂട്ടായ്മ
ലോകത്തെ വൻശക്തികൾ മാത്രം എഐ മേഖലയെ നിയന്ത്രിക്കുന്ന പ്രവണത മാറണമെന്ന് ഷൂഫ് ആഹ്വാനം ചെയ്തു. ഇന്ത്യയെയും നെതർലൻഡ്‌സിനെയും പോലുള്ള ‘മധ്യശക്തികൾ’ (Middle Powers) ഈ രംഗത്ത് കൈകോർക്കണം.
∙സാങ്കേതിക വിടവ് നികത്തൽ: വികസിത-വികസ്വര രാജ്യങ്ങൾ തമ്മിലുള്ള അന്തരമില്ലാതാക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും.
∙സുരക്ഷിത എഐ: ലാഭം മാത്രം നോക്കാതെ ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിയുള്ള സുരക്ഷിതമായ എഐ വികസനമാണ് ലക്ഷ്യം.
∙സൈബർ സുരക്ഷ: വിവരങ്ങളുടെ സ്വകാര്യതയും സൈബർ സുരക്ഷയും ഉറപ്പാക്കിയുള്ള സഹകരണം ആഗോള മാറ്റങ്ങൾക്ക് വഴിതുറക്കും.

∙ സാങ്കേതികതയ്ക്കൊപ്പം ചരിത്രവും; ഡൽഹിയിലെ പൈതൃക വിസ്മയങ്ങളിൽ ഡിക് ഷൂഫ്
ഡൽഹിയിലെത്തിയ ഡച്ച് പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്വീകരിച്ചു. തിരക്കേറിയ ഔദ്യോഗിക ചർച്ചകൾക്കിടയിലും ഇന്ത്യയുടെ ചരിത്രമുറങ്ങുന്ന ഹുമായൂൺ ശവകുടീരം സന്ദർശിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. അഗാ ഖാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇന്ത്യയുടെ പൈതൃകവും ആധുനികതയും ഒരേപോലെ മനോഹരമാണെന്ന് അദ്ദേഹം കുറിച്ചു.   Dick Schoof visiting Humayun’s Tomb. Image Credit: x.com/MinPres ADVERTISEMENT Go AD-FREE

∙ ഇന്ത്യയുടെ ‘പ്രതിഭകളും’ ഡച്ച് ‘സാങ്കേതികതയും’
ലോകത്തെ ഏറ്റവും വലിയ എഐ ടാലന്റ് പൂൾ ഇന്ത്യയിലാണെന്ന് ഷൂഫ് പറഞ്ഞു. ലോകപ്രശസ്ത ചിപ്പ് നിർമാണ കമ്പനിയായ എസ്എംഎൽ‍ലിനെ(ASML) മുൻനിർത്തി നെതർലൻഡ്‌സിന്റെ സാങ്കേതിക കരുത്തും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയിലെ മിടുക്കരായ യുവാക്കളും ഡച്ച് സാങ്കേതികതയും കൈകോർക്കുമ്പോൾ എഐ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നും ഡിക് ഷൂഫ് പറഞ്ഞു.

ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സാങ്കേതിക വിദ്യക്കപ്പുറം വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലും ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള ബന്ധം ഈ സന്ദർശനത്തിലൂടെ കൂടുതൽ ദൃഢമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ADVERTISEMENT Go AD-FREE English Summary:
India is emerging as a powerhouse in Artificial Intelligence, according to Dutch Prime Minister Dick Schoof, who praised India\“s AI advancements at the India-AI Impact Summit 2026 in Delhi.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160146