search

യൂറോപ്യൻ ഷിപ്പിങ് ഭീമന്മാർക്കായി 6 എൽഎൻജി ഡ്യുവൽ‌-ഫ്യുവൽ കപ്പൽ; കൊച്ചിൻ ഷിപ്പ്‍യാർഡിന് വമ്പൻ കരാർ, ഇന്ത്യയിലാദ്യം

LHC0088 2 hour(s) ago views 105
  

  



കൊച്ചിൻ ഷിപ്പ്‍യാർഡിന് വീണ്ടും യൂറോപ്പിൽ നിന്ന് വമ്പൻ കപ്പൽ നിർമാണക്കരാർ. രാജ്യാന്തര കണ്ടെയ്ൻ ഷിപ്പിങ് രംഗത്തെ യൂറോപ്യൻ വമ്പന്മാരും ഫ്രഞ്ച് കമ്പനിയുമായ സിഎംഎ സിജിഎമ്മിൽ നിന്ന് 6 എൽഎൻജി ഡ്യുവൽ-ഫ്യുവൽ (ഇരട്ട ഇന്ധനമുള്ള) കപ്പലുകൾ നിർമിക്കാനാണ് കരാർ ലഭിച്ചത്.  

1,700 ടിഇയു വീതം ശേഷിയുള്ള കപ്പലുകളാണിവ. ഒന്നിന് ഏകദേശം 500 കോടി രൂപ വീതം മൊത്തം 3,000 കോടിയാണ് ഓർഡർ മൂല്യം. കരാറിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.ജെ. ജോസും സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റൊഡോൾഡ് സാദേയും ഒപ്പുവച്ചു.
ALSO READ

  • കാരണങ്ങളുണ്ടാക്കി ട്രംപ് ഇന്ത്യയെ മനഃപൂർവം ദ്രോഹിക്കുന്നു, അവർ നമ്മുടെ സഖ്യകക്ഷിയല്ലേ, രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ Business News
      

         
    •   
         
    •   
        
       


എൽഎൻജി ഡ്യുവൽ-ഫ്യുവൽ കപ്പൽ നിർമാണത്തിലേക്ക് ഇന്ത്യ ഇതാദ്യമായാണ് കടക്കുന്നത്. അതിന്റെ ഓർഡർ കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചുവെന്നതും വൻ നേട്ടമാണ്. കപ്പലിന്റെ പ്രധാന ഇന്ധനം എൽഎൻജിയായിരിക്കും. ഉപ ഇന്ധനം ഡീസൽ. പരമ്പരാഗത എൻജിനുള്ള കപ്പലുകളെ അപേക്ഷിച്ച് ഇവയ്ക്ക്  മലിനീകരണം തീരെക്കുറവായിരിക്കും.    കൊച്ചിൻ ഷിപ്പ്‍യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.ജെ. ജോസും സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റൊഡോൾഡ് സാദേയും കരാറിൽ ഒപ്പുവച്ചപ്പോൾ (Image Courtesy : Cochin Shipyard)

ഇത്തരം കപ്പലുകളുടെ നിർമാണം കൊച്ചിൻ ഷിപ്പ്‍യാർഡിന് ആഗോളതലത്തിൽതന്നെ വലിയ പ്രതിച്ഛായ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ഓർഡറുകൾ ലഭിക്കാൻ ഇതു സഹായിക്കും. മെയ്ക്ക് ഇൻ ഇന്ത്യ, മാരിടൈം വിഷൻ ഇന്ത്യ 2030, മാരിടൈം അമൃത്കാൽ വിഷൻ 2047 എന്നിവയിൽ ഉറച്ചുനിന്നായിരിക്കും കപ്പൽ നിർമാണം. ADVERTISEMENT Go AD-FREE

കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ശന്തനു താക്കൂർ, ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി വിജയ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ന് എൻഎസ്ഇയിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഓഹരികൾ 0.12% നേട്ടത്തോടെ 1,531 രൂപയിലാണ് ഉച്ചയ്ക്കത്തെ സെഷനിലുള്ളത്.  

ഇന്ത്യൻ നേവിക്കുവേണ്ടി വരുംതലമുറ സർവേ വെസ്സലുകൾ (എൻജിഎസ്‍വി) നിർമിക്കാനുള്ള 5,000 കോടിയുടെ കരാറും ഉടൻ കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചേക്കും. നിലവിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന് ഏതാണ്ട് 20,000 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഓർഡറുകൾ ലഭിക്കാനുള്ള സാധ്യതകളും കമ്പനി മുന്നിൽക്കാണുന്നു. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് 145 കോടി രൂപയുടെ ലാഭവും 1,350 കോടി രൂപയുടെ വരുമാനവും നേടിയിരുന്നു.

  • Also Read ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ: രണ്ട് ചർച്ചയും പൊളിഞ്ഞു; യുദ്ധം ഉടൻ? കത്തിക്കയറി എണ്ണവില, തീപിടിച്ച് സ്വർണ വിലക്കുതിപ്പ്   
ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
Cochin Shipyard just landed a massive deal from France: Cochin Shipyard secured a ₹3000 crore deal from Europe\“s CMA CGM for India\“s first 6 LNG dual-fuel container ships
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162442