search

ഒരു ഭാഗത്തു റെയിൽപാതയും, മറുഭാഗത്ത് പാടവും; ദുരിതത്തുരുത്തായി കുനമ്പാട്

Chikheang 1 hour(s) ago views 52
  



കുറ്റിപ്പുറം ∙ റോഡില്ലാത്തതു കാരണം കുനമ്പാടത്തേക്ക് കുടിവെള്ളവും എത്തിയില്ല. ഒരു ഭാഗത്തു റെയിൽപാതയും, മറുഭാഗത്ത് പാടവും.പൊതുവഴി ഇല്ലാത്തത് കാരണം ജലവിതരണ പെപ്പ് സ്ഥാപിക്കാൻ സാധിച്ചില്ല. വീടുകളിൽ കിണറുകൾ ഉണ്ടെങ്കിലും വേനലായാൽ കുടിവെള്ളം കിട്ടാക്കനി. കിണറിലെ വെള്ളത്തിൽ ചെളിയും, രുചി വ്യത്യാസവും, നിറമാറ്റവും കാരണം പലപ്പോഴും ഉപയോഗിക്കാൻ സാധിക്കില്ല. ഏറെ പ്രയാസപ്പെട്ടു കാൽ നടയായി സഞ്ചരിച്ച് റെയിൽപാത കടന്ന് രാങ്ങാട്ടൂർ കമ്പനിപ്പടി ഭാഗത്ത് നിന്നും കുടിവെള്ളം ശേഖരിച്ചാണ് വീടുകളിൽ എത്തിക്കുന്നത്.

കുനമ്പാടത്ത് നിന്നും കുറച്ചു അകലെ പാടത്തിനോട് ചേർന്ന് മണിയങ്കാട്, നാഗപറമ്പ് മേഖലകളിലെ പൊതുകിണറുണ്ട്. ഈ കിണറും കുനമ്പാടത്തുകാർക്ക് ആശ്രയമായിരുന്നു. എന്നാൽ കുറച്ച് നാളായി കിണർ ഉപയോഗശൂന്യമായി കിടക്കുകയാണ്. സമൃദ്ധമായി ഒഴുകുന്ന പുഴയുടെ ഏറെ അകലെയല്ലാതെയുള്ള പ്രദേശത്താണ് കുടിവെള്ളം ക്ഷാമം നേരിടുന്നത് .
  

ഇരുട്ടിലായ ഇടവഴികൾ
കുനമ്പാടത്തെ ഇടവഴികളല്ലാം ഇരുട്ടിലാണ്. അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പേരിന് നാല് തെരുവുവിളക്കുകൾ മാത്രമാണുള്ളത്. ഇതിൽ ചിലത് കത്തും. പാടത്തിനോടു ചേർന്ന പ്രദേശമായതിനാൽ ഇഴജന്തുകളുടെ ശല്യം ഉണ്ട്. രാത്രി വൈകി റെയിൽവേ പാത കടന്നുപോകുന്ന വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഇരുട്ടു വഴികളിലൂടെ വേണം വീട് എത്താൻ. നല്ലൊരു വഴിയില്ലാത്തവർക്ക് ഉള്ള വഴി ഇരുട്ടിലാക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

എസ്‌സി ഉന്നതിക്കും അംഗീകാരമില്ല
കുനമ്പാടത്ത് പകുതിയിൽ അധികം കുടുംബങ്ങൾ എസ്‌സി വിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ ഇതുവരെയും എസ്‌സി ഉന്നതിയായി പ്രഖ്യാപിച്ചിട്ടില്ല. 10 പേർ ഉണ്ടെങ്കിൽ തന്നെ എസ്‌സി ഉന്നതിയായി പ്രഖ്യാപിക്കാം എന്നാണ് വ്യവസ്ഥ. ഉന്നതിയായാൽ കൂടുതൽ വികസനങ്ങൾക്ക് ഫണ്ട് കിട്ടും. ഈ ആവശ്യം ഉന്നയിച്ചു കലക്ടർ ഉൾപ്പെടെ ഉള്ളവരെ കണ്ട് നിവേദനം നൽകി. പക്ഷേ, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് തള്ളി. പ്രധാനമായും വീടുകൾ തമ്മിലുള്ള ദൂരമാണ് പ്രശ്നമായി ഉന്നയിച്ചത്. ADVERTISEMENT Go AD-FREE

റോഡ് വന്നാൽ വികസനം വഴിയേ വരും
കുനമ്പാടത്തേക്ക് റോഡ് വന്നാൽ വികസനങ്ങൾ വഴിയേ വരും. പാഴൂർ സ്കൂളിന് സമീപത്തിലുടെ ചെമ്പിത്തോട് കടന്നു പാടത്തിലുടെ റോഡിനായി സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് സ്ഥലം വിട്ടു നൽകിയെങ്കിലും മൂന്ന് വർഷം മുൻപാണ് പഞ്ചായത്തിന്റെ ആസ്തിയിൽ കയറിയത്. റോഡിനായി വിട്ടു നൽകിയ സ്ഥലത്തിന്റെ ഇരുവശവും കല്ലിട്ട് അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.

4 വർഷം സ്ഥലം എംഎൽഎയെ കണ്ട് പരാതി നൽകിയതിനെത്തുടർന്ന 10 ലക്ഷം രൂപ അനുവദിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ റോഡ് പഞ്ചായത്ത് ആസ്തിയിൽ കയറാത്തത് കാരണം ആ തുക ലാപ്സായി. പിന്നീട് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം വോട്ട് ബഹിഷ്കരിച്ചിരുന്നു.  ADVERTISEMENT Go AD-FREE

മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയിരുന്ന ജനസമ്പർക്ക പരിപാടിയിലും പരാതി നൽകിയിരുന്നെങ്കിലും നടപടിയായില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും വാഗ്ദാനങ്ങളും ആയി വിവിധ രാഷ്ട്രീയ പാർട്ടികൾ എത്തി. എന്നാൽ, ജയിച്ചതിനു ശേഷം പിന്നെ ആരെയും കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പരാതി. ചെമ്പിത്തോടിന് കുറുകെ ട്രാക്ടർ പാതയ്ക്കായി ചെറിയ പാലം പണിയാൻ ഇറിഗേഷൻ വകുപ്പ് തുക വകയിരുത്തിയിരുന്നു. ഈ പാലം നിർമിക്കുകയാണെങ്കിൽ വിട്ടു നൽകിയ സ്ഥലത്ത് മണ്ണിട്ടു ഉയർത്തി തൽക്കാലം വാഹനങ്ങൾ പോകാൻ വഴി ആക്കും. തുടരും
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164254