പശ്ചിമ ബംഗാൾ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തിനിൽക്കേ, ബിജെപിയും തൃണമൂലും തമ്മിൽ ‘ഭക്ഷണ സംസ്കാരത്തെ’ ചൊല്ലിയുള്ള വാക്പോര് കടുക്കുന്നു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
‘‘നവരാത്രി ആഘോഷക്കാലത്ത് മത്സ്യ, മാംസാദികൾ കഴിക്കുന്നവർ മുഗൾ മനോഭാവമുള്ളവരാണ്’’ എന്നായിരുന്നു മോദി പറഞ്ഞത്. ആർജെഡി നേതാവ് തേജസ്വി യാദവ് പാട്നയിൽ ‘ഫിഷ്കറി മീൽസ്’ കഴിക്കുന്ന വിഡിയോ ഓൺലൈനിൽ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ കമന്റ്.
ঠেলায় না পড়লে বিড়াল গাছে ওঠে না!
With elections approaching, @BJP4India suddenly appears to have rediscovered the economic, social, cultural, and sentimental significance of fish in Bengali life. Now comes the hurried course correction to cover tracks and save face.
But this… https://t.co/NEwr8Dl3CE pic.twitter.com/YoiqUNHChr— All India Trinamool Congress (@AITCofficial) February 18, 2026
റമസാൻ കാലത്ത് ഇറച്ചി വിൽപന വിലക്കാൻ ബിഹാർ സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടും അടുത്തിടെ വന്നിരുന്നു. ‘‘നിങ്ങൾ ബിജെപിയെ അധികാരത്തിലേറ്റിയാൽ മീനോ ഇറച്ചിയോ വിൽക്കാൻ അവർ നിങ്ങളെ അനുവദിക്കില്ല. ഞാനൊരു വെജിറ്റേറിയൻ ആണ്. എന്നുവച്ച് ബംഗാളിൽ മീനും ഇറച്ചിയും നിരോധിക്കണമെന്നില്ലല്ലോ’’ - മമത പറഞ്ഞു.
ബംഗാളിന്റെ ഭക്ഷണ സംസ്കാരത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് മോദിയുടെ പ്രതികരണമെന്നും മമത പറഞ്ഞു. ദുർഗാ പൂജ, കാളി പൂജ വേളകളിൽ ബംഗാളിലെ ഹൈന്ദവ വീടുകളിൽ മീൻ, ഇറച്ചി വിഭവങ്ങളുണ്ടാകും. അത് ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണെന്നും മമത പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യമായ സംസ്കാരങ്ങളെ കുറിച്ച് മോദിക്ക് ഒന്നുമറിയില്ലെന്ന് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പ്രതികരിച്ചു.
Fish in West Bengal is not just a commodity but It represents livelihoods for lakhs of fishermen and Food security for crores of families and of course the cultural identity deeply woven into Bengali life. Yet under Mamata Banerjee, a state like West Bengal which is so full of… https://t.co/mrAVfw0E3G— BJP West Bengal (@BJP4Bengal) February 17, 2026 ADVERTISEMENT Go AD-FREE
നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെ കണക്കുപ്രകാരം ബംഗാളിലെ 10ൽ 8 കുടുംബങ്ങളും മീൻ വിഭവങ്ങൾ കഴിക്കുന്നവരാണ്. ആന്ധ്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം മീൻ ഉൽപാദിപ്പിക്കുന്ന സംസ്ഥാനവുമാണ് ബംഗാൾ. 2024-25ൽ 23.75 ലക്ഷം ടണ്ണായിരുന്നു ഉൽപാദനം. ബംഗാൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന മീനിന്റെ അളവ് 2023-24ലെ 1.62 ലക്ഷം ടണ്ണിൽ നിന്ന് 2024-25ൽ 1.78 ലക്ഷം ടണ്ണിലുമെത്തിയിരുന്നു. 32 ലക്ഷം പേരാണ് ബംഗാളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Will BJP ban fish and meat in Bengal if elected? Mamata slams Modi\“s Navratri \“Mughal mindset\“ remark, defends Puja fish tradition amid 80% fish-eating families and record production. |