LHC0088 • 1 hour(s) ago • views 367
കോട്ടയം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായി. പ്രഖ്യാപനം ഉടനുണ്ടാകും. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനാണ് നേതൃത്വത്തിന്റെ തിരക്കിട്ട ശ്രമം. വട്ടിയൂർക്കാവിൽ കെ.മുരളീധരൻ, തൃത്താലയിൽ വി.ടി.ബൽറാം, മണലൂരിൽ ടി.എൻ.പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചു. ഇതു സംബന്ധിച്ച അനൗദ്യോഗിക നിർദേശം ഇവർക്കു ലഭിച്ചതായാണ് വിവരം.
What you should read next
- അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ 2 ഉപാധികൾ Latest News
പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. സിറ്റിങ് എംഎൽഎമാർ അല്ലാത്ത ചില മുതിർന്ന നേതാക്കൾ ആദ്യഘട്ട പട്ടികയിൽ ഉണ്ടാകുമെന്ന് കെ. മുരളീധരൻ മനോരമ ഓൺലൈനോടു സ്ഥിരീകരിച്ചു. വട്ടിയൂർക്കാവ് മണ്ഡലവും ആദ്യഘട്ട പട്ടികയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തർക്കമില്ലാത്ത മൂന്നു സീറ്റുകളിൽ തീരുമാനമായെന്ന് മറ്റൊരു മുതിർന്ന നേതാവും മനോരമ ഓൺലൈനോട് പറഞ്ഞു. ചില സീറ്റുകളിൽ കൂടി ചർച്ച നടക്കുന്നുണ്ട്. തർക്കമില്ലാത്ത ചില സംവരണ, വനിതാ സംവരണ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പേരുകൾ ആദ്യഘട്ട പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ്, തൃത്താല, മണലൂർ പോലുള്ള മണ്ഡലങ്ങളിൽ ശക്തമായ മത്സരത്തിനാണു സാധ്യത. ജാഗ്രതയോടെ പ്രവർത്തിച്ചാൽ ഈ സീറ്റുകൾ പിടിച്ചെടുക്കാമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്. അതിനാലാണ് രണ്ടാംഘട്ടത്തിലേക്കു നീട്ടാതെ സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കാൻ ശ്രമിക്കുന്നത്.
What you should read next
- പ്രേംകുമാറിനെ പോലെ പുറത്തുവരുന്നവരെ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കും: കെ.സി. വേണുഗോപാല്‍ Thiruvananthapuram
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം കെ. സുധാകരൻ രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. കോന്നി തിരിച്ചു പിടിക്കാൻ അടൂർ പ്രകാശിനെ രംഗത്തിറക്കണമെന്ന അഭിപ്രായം നേതൃനിരയിൽ പലർക്കുമുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പു നടന്നാൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൈവിട്ടു പോകുമോയെന്ന ആശങ്കയുണ്ട്. ADVERTISEMENT Go AD-FREE
സ്ഥാനാർഥിപ്പട്ടികയിൽ എംപിമാരെ ഉൾപ്പെടുത്താതെയാണ് സുനിൽ കനഗോലു സർവേഫലം നേതൃത്വത്തിനു കൈമാറിയിരിക്കുന്നത്. ഹൈക്കമാൻഡിന്റേതാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
JUST IN
-
12 MINUTES AGO EXCLUSIVE കെ. മുരളീധരൻ, ബൽറാം, പ്രതാപൻ ; 30 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ; മുതിർന്ന നേതാക്കളും പരിഗണനയിൽ Latest News
-
25 MINUTES AGO ബാറുകളുടെ സമയം നീട്ടൽ; തീരുമാനം ബജറ്റ് ദിവസം, ആരും അറിഞ്ഞില്ല Latest News
-
27 MINUTES AGO വൃന്ദാവനിൽ നിന്ന് നേരേ ബോട്ടിൽ അലിബാഗിലെ ഫാംഹൗസിലേക്ക്; വിരാട് കോലിയുടെയും അനുഷ്കയുടെയും യാത്ര - വിഡിയോ Business News
VIEW MORE
English Summary:
Congress Candidate List: The Congress\“s candidate list for 30 constituencies in the Assembly elections is ready. The announcement will be made soon. The decision is to announce the candidates for undisputed seats along with the sitting seats. senior leaders like K. Muraleedharan, V.T. Balram, and T.N. Prathapan for undisputed, key seats to ensure an early campaign start. |
|