search

കോളജ് വിദ്യാർഥികൾ നടത്തിയ ഓട്ടോ എക്സ്പോയിൽ തീ തുപ്പുന്ന വാഹനങ്ങളും; അന്വേഷണം തുടങ്ങി എംവിഡി

deltin33 1 hour(s) ago views 213
  



ചവറ ∙ സ്വകാര്യ കോളജിൽ വിദ്യാർഥികൾ നടത്തിയ ഓട്ടോ എക്സ്പോയിൽ രൂപമാറ്റം വരുത്തുകയും പുകക്കുഴൽ വഴി തീ തുപ്പുകയും ചെയ്യുന്ന വാഹനങ്ങളും. മോട്ടർ വാഹന വകുപ്പ് (എംവിഡി) ഇതുസംബന്ധിച്ചു അന്വേഷണം തുടങ്ങി. ഏതാനും ദിവസം മുൻപ് കുണ്ടറ ഇളമ്പള്ളൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ച കാറിന്റെ പുകക്കുഴലിലൂടെ തീ തുപ്പുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് പിന്നീട് മോട്ടർവാഹന വകുപ്പ് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ കോളജ് ക്യാംപസിനുള്ളിലും ഇത്തരം പ്രദർശനം നടന്നത്.  

ഓട്ടോ എക്സ്പോയുമായി ബന്ധപ്പെട്ടു പ്രദർശനത്തിനിടെയാണ് വാഹനങ്ങൾ ഉൾപ്പെട്ടത്. കൂടാതെ വിവിധ നിറങ്ങളിലുള്ള രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. പൊലീസ്, മോട്ടർ വാഹനവകുപ്പ് എന്നിവരുടെ അനുമതി വാങ്ങിയാണ് പരിപാടി നടത്തിയത്. എന്നാൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ഉണ്ടെന്ന് ശ്രദ്ധയിൽ പെട്ടതോടെ വൈകിട്ടുവരെ നടത്തേണ്ടിയിരുന്ന പരിപാടി അധ്യാപകർ ഇടപെട്ട് ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വലിയ വാഹനങ്ങളിലാണ് എത്തിച്ചത്. ജില്ലയിലെ വിവിധ കോളജ് ക്യാംപസുകളിൽ ഇതേ ഏജൻസിയുടെ വാഹനങ്ങൾ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മോട്ടർവാഹന വകുപ്പ് അധികൃതർ ഇന്നലെ കോളജിൽ എത്തി പ്രദർശനത്തിലുണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങൾ തേടിയിരുന്നു. English Summary:
Malayala Manorama Online News reports on an auto expo held by college students where vehicles with modified exhausts spewing fire were showcased. The Motor Vehicles Department (MVD) has initiated an investigation into the incident.
like (0)
deltin33administrator

Related threads

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472240