ന്യൂഡൽഹി∙ വിവാഹത്തിനു മുൻപുള്ള ശാരീരിക ബന്ധങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം. വിവാഹിതനായിരിക്കെ വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും, പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
Also Read യുവതീപ്രവേശം: സർക്കാർ നിലപാട് മാർച്ച് 14 നകം വേണം; നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ്
ഞങ്ങൾ പഴയ ചിന്താഗതിക്കാരായിരിക്കാം. പക്ഷേ വിവാഹത്തിന് മുൻപ് ഒരു ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണ്. അവരുടെ ബന്ധം എത്ര ദൃഢമാണെങ്കിലും, വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നത് മനസിലാക്കാൻ കഴിയുന്നില്ല. വിവാഹത്തിനു മുൻപ് ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നും കോടതി പറഞ്ഞു.
What you should read next
വിവാഹത്തിനു മുൻപ് യുവതി എന്തിനാണ് പ്രതിക്കൊപ്പം ദുബായിലേക്ക് യാത്ര ചെയ്തതെന്ന് കോടതി ചോദിച്ചു. വിവാഹത്തിന് അത്രമാത്രം നിർബന്ധമുള്ള ഒരാളാണെങ്കിൽ വിവാഹത്തിനു മുൻപ് അത്തരം യാത്രകൾ ഒഴിവാക്കണമായിരുന്നുവെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധങ്ങൾ നിലനിൽക്കുന്ന ഇത്തരം കേസുകളിൽ ശിക്ഷാനടപടികളെക്കാൾ മധ്യസ്ഥതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.
Also Read എന്തുകൊണ്ട് ഹൈക്കോടതിയിൽ പോയില്ല?: ഹിമന്തയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി
2022ൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് 30 വയസ്സുള്ള യുവതി യുവാവിനെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ യുവതി പ്രതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ദുബായിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു. എന്നാൽ യുവതിയുടെ അനുവാദമില്ലാതെ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ ആരോപിച്ചു. കേസ് കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. ADVERTISEMENT Go AD-FREE
JUST IN
7 MINUTES AGO ‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’ Latest News
21 MINUTES AGO ആർ.പി.റഹീം അന്തരിച്ചു Latest News
58 MINUTES AGO ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
VIEW MORE
English Summary:
Supreme Court\“s Stern Warning on Premarital Sex: The Supreme Court has issued a strong cautionary note on premarital physical relations, emphasizing the need for extreme caution. The bench, comprising Justices BV Nagarathna and Ujjal Bhuyan, made these observations while hearing an anticipatory bail plea from an accused who entered into a physical relationship based on a marriage promise while already married, and subsequently married another woman.