2008-09 കാലത്ത് ആഗോളതലത്തിൽ അമേരിക്കയിൽ നിന്ന് ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യക്കാറ്റ് ഓർമയുണ്ടോ? ലോക സമ്പദ്‍രംഗം തകർച്ചയുടെ നെല്ലിപ്പലക കണ്ട നാളുകൾ. ഓഹരി വിപണികളാകെ ചോരപ്പുഴയായി മാറിയകാലം. ഇപ്പോഴിതാ, ചില ജ്യോതിഷ പ്രവചനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്. ‘ഗ്രഹനില’ ഇപ്പോൾ 2008-09ന് സമാനമാണത്രേ. ഓഹരി വിപണി തകർന്നടിയും. ആ ദിനമെന്നാണെന്നോ... നാളെ, ഫെബ്രുവരി 17, ചൊവ്വാഴ്ച!
പ്രവചനം സത്യാമാകുമോ? ഓഹരി വിപണിക്ക് നാളെ കറുത്തചൊവ്വയാകുമോ? നിക്ഷേപകരെ കാത്തിരിക്കുന്നത് ‘ശനിയുടെ അപഹാരമോ’? അതോ ഈ പ്രവചനമൊക്കെ സാമൂഹിക മാധ്യമങ്ങളിലെ ചില വികൃതിപ്പയ്യന്മാരുടെ പേടിപ്പിക്കൽ ‘പുളുവടി’ മാത്രമോ? ഇനി നമുക്ക് എന്താണ് ഇവർ ‘തട്ടിവിടുന്ന’ പ്രവചനമെന്ന് നോക്കാം:
36 വർഷത്തിനിടയിൽ വിവിധ ഗ്രഹങ്ങളും നക്ഷത്രങ്ങളും അപൂർവ ഫോർമേഷനിൽ വരുന്നത് ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്ന പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
Astrologers are calling for a massive Indian stock market crash on Feb 17.
Is it written in the stars or just another orbit of noise? 🪐 The ultimate test of “Financial Astrology“ vs. Market Reality happens this Tuesday.
Are you:
HODLing through the transit?
Hedging…— Yashodip Patil (@Yashodip74) February 15, 2026
2008നേക്കാൾ കൂടുതൽ ശക്തിയിൽ ഈ ഗ്രഹങ്ങൾ വീണ്ടുമൊരു അപൂർവ പ്ലാനറ്ററി കോൺഫിഗറേഷനിൽ വരുന്നതാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കുന്നത്. അതിനൊപ്പം ശനിയും നെപറ്റ്യൂണും അടുത്തു വരുന്നതും സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാകും.
∙ 30–36 വർഷങ്ങളുടെ ഇടവേളയിൽ മാത്രം വരുന്ന അപൂർവ സാഹചര്യമാണിത്. ഒന്നാം ലോക മഹായുദ്ധം, ശീത യുദ്ധത്തിന്‍റെ തുടക്കം, സോവിയറ്റ് യൂണിയന്‍റെ തകർച്ച എന്നീ സമയങ്ങളിലും സമാനമായ ഗ്രഹ നില ഉണ്ടായിരുന്നു.
ഇന്നത്തെ ദിവസവും നിർണായകം!
According to Astrology there will be a Stock Market Crash on 17th Feb.
Don’t know how much real or false it is.
Do you believe in Astrology ?#Astrology #Stockmarketcrash— Dhawal Jain (@dhawal20jain) February 15, 2026 ADVERTISEMENT Go AD-FREE
ഫെബ്രുവരി 16ന് രാത്രി 08.48ന് സാമ്പത്തിക രംഗത്ത് വലിയ ചില പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമെന്നാണ് ചില ‘ജ്യോതിഷി’കൾ പ്രവചിക്കുന്നത്. പിന്നാലെ ഓഹരി വിപണികളിലും ഫ്യൂച്ചേഴ്സ് വ്യാപാരത്തിലും വലിയ ചാഞ്ചാട്ടമുണ്ടാകും. വിശദീകരിക്കാൻ കഴിയാത്ത ചലനങ്ങൾ പ്രതീക്ഷിക്കാം. യുഎസ് വിപണിയായിരിക്കും ഇതിനോട് ആദ്യം പ്രതികരിക്കുക. ഏഷ്യൻ വിപണിയിലേക്കും യൂറോപ്യൻ വിപണിയിലേക്കും പിന്നാലെ ആഞ്ഞടിക്കും. ഓഹരി വിപണികൾ തകർച്ച നേരിടാനോ വലിയ ചാഞ്ചാട്ടത്തിലേക്ക് മാറാനോ സാധ്യതയുണ്ട്.
എന്നാൽ ബാങ്കുകൾക്ക് 2008ലേത് പോലെ പ്രതിസന്ധി ഉണ്ടാകില്ല. അതേസമയം, രാജ്യാന്തര തലത്തിൽ കടബാധ്യത ഉയർന്നു നിൽക്കുന്നതും ഇത്തരം പ്രതിസന്ധികൾ നേരിടാൻ നിക്ഷേപകർ തയാറല്ലാത്തതും അപകടമാണ്. ഫെബ്രുവരി 17ന് തുടങ്ങുന്ന തകർച്ച ഒരു തുടക്കമായിരിക്കും. 2027ൽ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നും ഇവർ പ്രവചിക്കുന്നു.
Astrologers are calling for a massive Indian stock market crash on Feb 17.
Is it written in the stars or just another orbit of noise? 🪐 The ultimate test of “Financial Astrology“ vs. Market Reality happens this Tuesday.
Are you:
HODLing through the transit?
Hedging…— Yashodip Patil (@Yashodip74) February 15, 2026
ഇതു വല്ലതും നടക്കുമോ? ADVERTISEMENT Go AD-FREE
ഇങ്ങനെയൊരു തകർച്ച പ്രവചനം വെറും വാചകമടി ആകാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കൻ വിപണിയാകും ആദ്യം പ്രതികരിക്കുകയെന്ന ജ്യോതിഷ പ്രവചനം തന്നെ പൊളിയുമെന്ന് ഏറക്കുറെ ഉറപ്പാണ്. കാരണം, അമേരിക്കൻ വിപണിക്ക് ഇന്ന് ‘ഹോളിഡേ’ ആണ്. പ്രസിഡന്‍റ് ഡേ പ്രമാണിച്ചാണ് അവധി.
അതുകൊണ്ടുതന്നെ, ആ പ്രവചനം പാളിയെന്ന് പറയാം. ചൈനീസ്, തായ്‍വാൻ ഓഹരി വിപണികളും ഇന്ന് തുറന്നിട്ടില്ല. നിക്ഷേപകർ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
ADVERTISEMENT GO AD-FREE
English Summary:
Discover why February 17, 2026, signals a repeating global market crash pattern—rooted in historical cycles, not guesswork. Unpack triggers, risks, and strategies amid ongoing volatility. |
|