തിരുവനന്തപുരം∙ സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് വിവാദപ്രസ്താവന നടത്തിയ സാഹിത്യകാരന്‍ കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.സച്ചിദാനന്ദന്റെ പ്രസ്താവന സിപിഎമ്മിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ തല്‍ക്കാലം സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാം എന്ന നിലപാടിലാണ് ഭരണസമിതിയുടെ കാലാവധി മേയ് 31 വരെ നീട്ടിയിരിക്കുന്നത്. ഇപ്പോള്‍ ഭരണസമിതിയെ മാറ്റിയാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായി വിലയിരുത്തപ്പെടാം എന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്.
What you should read next
- ബിജെപിയെ തടയാൻ സഖ്യധാരണ വേണമെന്ന് സച്ചിദാനന്ദൻ; പിണറായി 3.0 ബ്രാൻഡിങ് ദോഷം ചെയ്യുമെന്ന് സാറാ ജോസഫ് Latest News
2022ല്‍ ചുമതലയേറ്റ സമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. കേരളത്തിനു നല്ലത് രണ്ടു മുന്നണികളും മാറിമാറി ഭരണിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതു നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. സര്‍ക്കാരിനെ വിമര്‍ശിച്ച കെ.സച്ചിദാനന്ദനെ മാറ്റാത്ത സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കിയതിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് നടന്‍ പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കാണെന്നും കഴക്കൂട്ടത്തു മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
What you should read next
- സച്ചിദാനന്ദൻ പറയുന്നു: ആ ഭയമില്ലെങ്കിൽ തുറന്നു സംസാരിക്കാം; തുടർച്ചയായ അധികാരം പാർട്ടിയെ നശിപ്പിക്കും, ബംഗാൾ പാഠം മനസ്സിലാക്കണം Opinion And Analysis
സച്ചിദാനന്ദന്‍ അധ്യക്ഷനായ നിര്‍വ്വാഹകസമിതിയില്‍ അശോകന്‍ ചരുവില്‍ (വൈസ് പ്രസിഡന്റ്), സി.പി. അബൂബക്കര്‍ (സെക്രട്ടറി), തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ (ട്രഷറര്‍), കള്‍ച്ചറല്‍ ഡയറക്ടര്‍, സാംസ്‌കാരികവകുപ്പു സെക്രട്ടറി, വിജയലക്ഷ്മി, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. സുനില്‍ പി. ഇളയിടം, വി.എസ്. ബിന്ദു, എം.കെ. മനോഹരന്‍ എന്നിവരാണ് അംഗങ്ങള്‍.
Just in
JUST IN
-
1 MINUTE AGO സച്ചിദാനന്ദനെ ഒഴിവാക്കില്ല; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാഹിത്യ അക്കാദമിയിൽ സർക്കാരിന്റെ ‘സമാധാന നീക്കം’ Latest News
-
3 MINUTES AGO ആരോഗ്യമേഖലയിലെ സാങ്കേതിക വിപ്ലവം; \“പേഴ്സണലൈസ്ഡ് ഹെൽത്ത് ടെക്\“ ചര്‍ച്ചകളും ടെക്സ്പെക്റ്റേഷൻസ് വേദിയിൽ Technology
-
33 MINUTES AGO മാർച്ച് പകുതിയോടെ എത്തേണ്ട വേനൽ ഇത്തവണ ജനുവരി അവസാനത്തോടെ എത്തി; ശുദ്ധജല ക്ഷാമം രൂക്ഷം Idukki
VIEW MORE
|
|