search

ദൃക്സാക്ഷികളെ പറ്റിച്ച് തൊണ്ടിമുതൽ ഒഴുക്കി! വിഴുങ്ങിയ സ്വർണമാല പ്രതി ഫ്ലഷ് ചെയ്തെന്ന് പൊലീസ്

Chikheang 1 hour(s) ago views 453
  



ചേവായൂർ (കോഴിക്കോട്) ∙ മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി പാലേമാട് കല്ലൻകുന്നൻ സമീന (35) പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കി. തൊണ്ടിമുതൽ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി പ്ര തിയെ നിലമ്പൂർ കോടതി റിമാ ൻഡ് ചെയ്തു. കുട്ടിയുടെ കഴുത്തിൽ നിന്ന് 3.5 ഗ്രാം സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ കേ സിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാഴ്ചയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി.

പൊലീസ് പറയുന്നത്: ശനിയാഴ്ച അർധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. കാവൽ നിന്ന 2 വനിതാ സിപിഒമാർക്കു നേരെ വിസർജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ടു ഫ്ലഷ് ചെയ്തുകളയുകയായിരുന്നു. മാല വിസർജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തത്. തുടർന്ന്, സമീനയുടെ എക്സ്റേ എടുത്തപ്പോൾ, വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തൊണ്ടിമുതൽ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടിരിക്കുകയാണ്. തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൂടി ചേർത്ത്, നിലമ്പൂർ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്തു മഞ്ചേരി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.

യുവതിയുടെ വയറ്റിൽ സ്വർണമാലയ്ക്കു പുറമേ ഒരു കമ്മൽ കൂടിയുണ്ടായിരുന്നതായി വെള്ളിയാഴ്ച എക്‌സ്റേയിൽ കണ്ടെത്തിയിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ രക്ഷിതാക്കളോടൊപ്പം ചികിത്സ തേടിയെത്തിയ കുട്ടിയുടെ മാലയാണു മോഷ്ടിച്ചത്. ജില്ലാ ആശുപത്രിയിൽ നടത്തിയ എക്‌സ്റേ പരിശോധനയിൽ ആഭരണം കണ്ടെത്തിയിരുന്നു. വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല. നിലമ്പൂർ പൊലീസ് കേസെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു പ്രത്യേക മുറിയിലാക്കി ആഭരണം പുറത്തുവരുന്നതും കാത്തു കാവൽനിന്നെങ്കിലും ഫലം കണ്ടില്ല. തുടർന്നു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി വീണ്ടും എനിമ നൽകിയിട്ടും തൊണ്ടിമുതൽ പുറത്തുവരാത്തതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്കു മാറ്റുകയായിരുന്നു. രണ്ടു വനിതാ സിപിഒമാരുടെ കാവലിലാണു പ്രതി വാർഡിൽ കഴിഞ്ഞത്. English Summary:
Malayala Manorama Online News reports on a startling incident where a woman accused of stealing a gold chain swallowed it, and later attempted to destroy evidence by flushing it down the toilet while in police custody. The police are now facing the challenge of recovering the stolen property and have added charges of evidence destruction.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162424