search

പ്രേംകുമാർ കോൺഗ്രസിലേക്ക്; ഇന്നു നിർണായക ചർച്ച; പദവിയും പരിഗണനയിൽ

Chikheang 1 hour(s) ago views 877
  



തിരുവനന്തപുരം ∙ സിപിഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം. പ്രേംകുമാറുമായി കെപിസിസി അംഗം ജെ.എസ്. അഖിൽ ഇന്നു ചർച്ച നടത്തും. രാത്രി എ‌ട്ടിന് പ്രേംകുമാറിന്റെ വസതിയിൽ വച്ചായിരിക്കും കൂടിക്കാഴ്ച. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്നു കെസി വാക്കു നൽകിയതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചും ഇന്നത്തെ ചർച്ചയിൽ തീരുമാനമാകും,

കോൺഗ്രസിലെത്തിയാൽ പ്രേംകുമാറിനെ കാട്ടാക്കട മണ്ഡലത്തിൽ സ്ഥാനാനാർഥിയായി പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ബോർഡ് - കോർപറേഷൻ ചെയർമാൻ പദവിയാണ് പാർട്ടിയുടെ വാഗ്ദാനം. അതേസമയം, എവിടെയൊക്കെയോ ചർച്ചകൾ നടക്കുന്നുണ്ടാകാമെന്നും തന്നോട് ഔദ്യോഗികമായി ആരും സംസാരിച്ചിട്ടില്ലെന്നും പ്രേംകുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. ചില നിലപാടുകളിലേക്കു വരാനുണ്ടെന്നും കോൺഗ്രസിലേക്ക് പോകുമോയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‌
What you should read next

  • യാത്ര പറയാൻ പോലും അവസരം നൽകിയില്ലെന്ന് പ്രേംകുമാർ; സ്വാഭാവികനടപടിയെന്ന് മന്ത്രി സജി ചെറിയാൻ Latest News
      

         
    •   
         
    •   
        
       


ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാരണം പോലും വ്യക്തമാക്കാതെ തന്നെ ഒഴിവാക്കിയതിനെതിരെ പ്രേംകുമാർ കട‌ുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ തുടര്‍ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദൻ ഇപ്പോഴും പദവിയിൽ തുടരുന്ന് തനിക്കില്ലാത്ത എന്തോ സിദ്ധി അദ്ദേഹത്തിനുള്ളതുകൊണ്ടാണെന്നു തോന്നുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രേംകുമാറിന്റെ പ്രതികരണം. സച്ചിദാനന്ദനും തനിക്കും ഇരട്ടനീതിയാണെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പ്രേംകുമാറിനെ പാർട്ടിയിൽ എത്തിക്കാനുള്ള ആലോചന കോൺഗ്രസ് നേതാക്കൾ ആരംഭിച്ചത്.
JUST IN


  • 13 MINUTES AGO   തട്ടിപ്പിനായി മാത്രം കേരളത്തിൽ തുടങ്ങിയത് ഒന്നര ലക്ഷം ബാങ്ക് അക്കൗണ്ട്; 54,000 കോടി നഷ്ടം, ഭീഷണിയായി എഐ വിഡിയോകളും Economy
      

         
    •   
         
    •   
        
       

  • 24 MINUTES AGO   Exclusive പ്രേംകുമാർ കോൺഗ്രസിലേക്ക്; ഇന്നു നിർണായക ചർച്ച; പദവിയും പരിഗണനയിൽ Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   live സമൃദ്ധി ലോട്ടറി SM-42 ഒന്നാം സമ്മാനം MU 194330 എന്ന നമ്പരിന്: Samrudhi Lottery SM-42 Results Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Prem Kumar to join Congress: Prem Kumar Congress discussions are reportedly underway as the actor and former Chalachithra Academy Chairman considers a move to the party. A crucial meeting is scheduled amid indications that a significant position has been offered if he joins the UDF fold.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162188