search

ചൈന അതിർത്തിയിലെ എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വട്ടിയൂർക്കാവിൽ മുരളീധരൻ- പ്രധാന വാർത്തകൾ

deltin33 1 hour(s) ago views 459
  



ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) അടുത്ത് ഹൈവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനമിറങ്ങിയതാണ് ഇന്നത്തെ പ്രധാന വാർത്ത. വട്ടിയൂര്‍കാവ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.മുരളീധരനെ തന്നെ ഇറക്കാൻ കോണ്‍ഗ്രസിനുള്ളില്‍ ഏകദേശം ധാരണയായെന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. പാലായിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സുഖിച്ചെന്നും സന്തോഷമായെന്നുമുള്ള കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ പ്രസ്താവനയും ശ്രദ്ധനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) അടുത്ത് ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

വട്ടിയൂര്‍കാവ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.മുരളീധരന്‍ തന്നെ പഴയ തട്ടകത്തിലേക്കു തിരിച്ചെത്താനുള്ള സാധ്യത ഏറി. പല മണ്ഡലങ്ങളിലും മുരളീധരന്റെ പേര് ഉയര്‍ന്നെങ്കിലും ഒടുവില്‍ വട്ടിയൂര്‍കാവില്‍ തന്നെയാവും പോരിനിറങ്ങുക എന്ന് കോണ്‍ഗ്രസിനുള്ളില്‍ ഏകദേശം ധാരണയിലായി.

പാലായിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സുഖിച്ചെന്നും സന്തോഷമായെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മത്സരിക്കണമെന്ന ആഗ്രഹമാണ് റോഷി പറഞ്ഞത്. പാർട്ടി ചെയർമാനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നു റോഷി ഇന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ്.കെ.മാണി പറഞ്ഞു. ADVERTISEMENT Go AD-FREE

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്.

നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ചൈന അതിർത്തിയിലെ എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വട്ടിയൂർക്കാവിൽ മുരളീധരൻ- പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   ഓഹരിനിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പുകളേറുന്നു; ചതിക്കുഴികളെ തിരിച്ചറിയുക Personal Finance
      

         
    •   
         
    •   
        
       

  • 46 MINUTES AGO   കൊല്ലം പരവൂരിൽ തിരയിൽ അകപ്പെട്ട വിദ്യാർഥിയെ രക്ഷിച്ചു; രണ്ടു പേർക്കായി തിരച്ചിൽ Kollam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 14 02 2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471019