LHC0088 • 1 hour(s) ago • views 198
ഗൂഡല്ലൂർ ∙ കാട്ടാനകളുടെയും കടുവകളുടെയും മറ്റു വന്യജീവികളുടെയും ആക്രമണത്തിൽ പൊറുതിമുട്ടിയവരാണ് ഗൂഡല്ലൂർ താലൂക്കിലെ കർഷകജനതയെങ്കിലും റിവാൾഡോയെന്ന കാട്ടാനയുമായി അവർക്കുണ്ടായിരുന്നത് അപൂർവ ബന്ധമായിരുന്നു. 2012 മുതൽ സ്ഥിരമായി ജനവാസമേഖലയിലാണെങ്കിലും ഒരിക്കലും മനുഷ്യരുടെ ജീവനോ സ്വത്തിനോ നഷ്ടമുണ്ടാക്കിയിട്ടില്ല റിവാൾഡോ. 50 വയസ്സുള്ള ആനയായതിനാൽ അകാലമരണമെന്നു പറയാനാകില്ലെങ്കിലും റിവാൾഡോയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും ദു:ഖത്തിലാഴ്ത്തി.
2021ൽ വനംവകുപ്പ് ആദ്യമായി പിടികൂടി മുതുമലയിലെ കൊട്ടിലിലാക്കിയെങ്കിലും 3 മാസത്തെ ചികിത്സയ്ക്കു ശേഷം മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും കാട്ടിലേക്കു തുറന്നുവിടുകയായിരുന്നു. റേഡിയോ കോളർ നിരീക്ഷണത്തിലുമായിരുന്നു റിവാൾഡോ. കല്ലട്ടി–മസിനഗുഡി റോഡിലും സീഗൂർ പാലത്തിനടുത്തും റിവാൾഡോ എപ്പോഴും ഉണ്ടാകുമായിരുന്നു. മദപ്പാടുള്ളപ്പോൾ കാട്ടിലേക്കു മടങ്ങുന്ന ശീലക്കാരനായിരുന്നെങ്കിലും മറ്റു കാട്ടാനകളുടെ സാമീപ്യമുണ്ടായപ്പോഴൊക്കെ റിവാൾഡോ നാട്ടിലേക്കു തിരിച്ചെത്തി.
കാട്ടാനയ്ക്കു ഭക്ഷണം കൊടുക്കുന്നതു വനംവകുപ്പ് വിലക്കിയിരുന്നെങ്കിലും റിവാൾഡോയെ നാട്ടുകാർ തന്നെ തീറ്റിപ്പോറ്റി. അതുകൊണ്ട് റിവാൾഡോ കാട്ടിലേക്കു തിരിച്ചുപോയതുമില്ല. എപ്പോഴും ആക്രമിക്കുമെന്നതിനാൽ മറ്റു കാട്ടാനകളെയും റിവാൾഡോയെക്കു പേടിയായിരുന്നുവെന്നു തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒടുവിൽ റിവാൾഡോയുടെ അന്ത്യത്തിനു കാരണവും കാട്ടാനയുടെ ആക്രമണത്തിലുണ്ടായ പരുക്കായി.
കുറച്ചുനാൾ മുതുമലയിലെ ആനപ്പന്തിയിൽ കഴിഞ്ഞ റിവാൾഡോയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും മനേക ഗാന്ധിയും രംഗത്തത്തിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടിനെ തുടർന്ന്, 78 ദിവസത്തെ തടങ്കലിൽ കഴിഞ്ഞ റിവാൾഡോയെ അർധവന്യാവസ്ഥയിലേക്കും പിന്നീട് വനത്തിലേക്കും മാറ്റി. ADVERTISEMENT Go AD-FREE
റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചു വരുന്നുണ്ടായിരുന്നു. പിന്നീട് റേഡിയോ കോളർ വഴിയുള്ള സിഗ്നൽ ലഭിക്കാതെ വന്നിരുന്നു. തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിൽ റിവാൾഡോയെ കണ്ടെത്തി. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത പകർന്ന് നൽകിയ റിവാൾഡോ അവസാനം യാത്ര പറഞ്ഞു. English Summary:
Gudalur elephant Rivaldo, a wild elephant known for its gentle nature with humans in Gudalur, has passed away. Despite being a wild elephant that frequently entered human settlements, Rewaldo never caused harm to people or property, forming a unique bond with the local community. |
|