തിരുവനന്തപുരം∙ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുകളുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് അന്വേഷിക്കേണ്ടതാണെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു.
What you should read next
- ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, ഹർജി തള്ളി Latest News
അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ ചെലവഴിച്ചത് വെറും മൂന്നു കോടി രൂപയാണെന്ന് പ്രശാന്ത് പറയുന്നു. മൂന്നു കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയിട്ടുണ്ട്. അതിനു ശേഷം ഒരു കോടി രൂപ കൂടി കിട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഫണ്ടില്‍നിന്ന് സംഗമത്തിന്റെ നടത്തിപ്പിനായി അഡ്വാന്‍സായി എടുത്ത മൂന്നു കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയതനുസരിച്ച് ഒക്‌ടോബര്‍ 17നു തന്നെ തിരിച്ചടച്ചു. ഇതല്ലാതെ ഒരു രൂപ പോലും ബോര്‍ഡില്‍നിന്ന് ചെലവഴിച്ചിട്ടില്ലെന്നും പ്രശാന്ത് പറയുന്നു.
What you should read next
- സന്നിധാനത്തെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കണം: ഹൈക്കോടതി Latest News
ആകെ ചെലവായ തുക സംബന്ധിച്ച് ദേവസ്വം കമ്മിഷണര്‍ നവംബര്‍ 4ന് കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ചെലവായ തുകയായി കാണിച്ചിരിക്കുന്നത് 4.5 കോടിയും ജിഎസ്ടിയുമാണെന്നും കണക്കുകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും പ്രശാന്ത് പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റിനും അടിസ്ഥാന സൗകര്യവികസനത്തിനും 1.64 കോടി രൂപയാണ് ചെലവാക്കിയത്. പ്രതിനിധികള്‍ക്കും മറ്റു ചെലവുകള്‍ക്കും - 5 ലക്ഷം, ഭക്ഷണം- 21.5 ലക്ഷം, ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം - 73780 രൂപ, ഗതാഗതം- 10 ലക്ഷം, പബ്ലിസിറ്റി-25 ലക്ഷം, പ്രതിനിധികള്‍ക്കുള്ള കിറ്റ് - 50 ലക്ഷം, മാര്‍ക്കറ്റിങ് ചെലവ് - 25 ലക്ഷം, സാംസ്‌കാരിക പരിപാടികള്‍ - 31 ലക്ഷം, ഗസ്റ്റ്ഹൗസിലേക്കുള്ള ഉപകരണങ്ങള്‍ - 3.83 ലക്ഷം, മറ്റു ചെലവ് - 11 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ചെലവുകള്‍ എന്നും പ്രശാന്ത് പറഞ്ഞു.
JUST IN
-
5 MINUTES AGO ‘കണക്കുകൾ ആർക്കും പരിശോധിക്കാം, ചെലവഴിച്ചത് വെറും 3 കോടി’ Latest News
-
24 MINUTES AGO ‘50സ് കിഡ് ഡാ’, ‘ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു’; പ്രഭാവതിയമ്മയ്ക്ക് അഭിനന്ദന പ്രവാഹം Kozhikode
-
24 MINUTES AGO ഇന്ത്യയുടെ പൂർണഭൂപടം യുഎസ് പോസ്റ്റ് ചെയ്തതിൽ പരാതിയുമായി പാക്കിസ്ഥാൻ Latest News
VIEW MORE
English Summary:
P.S. Prasanth Refutes Global Ayyappa Sangamam Expense Report: Global Ayyappa Sangamam expenses are under scrutiny as former Devaswom Board President P.S. Prasanth refutes the Special Commissioner\“s report. He asserts that only three crore rupees from sponsorship was spent, not board funds, and that the accounts are open for inspection. |