search

തീരസേനയ്ക്കായി പുതിയ 8 ഡോർണിയർ വിമാനം; 2,312 കോടിയുടെ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം

deltin33 1 hour(s) ago views 941
  



ന്യൂഡൽഹി∙ തീരസംരക്ഷണ സേനയ്ക്കായി എട്ട് ഡോർണിയർ വിമാനങ്ങൾ വാങ്ങാൻ തീരുമാനം. ഇതിനായി പൊതുമേഖലാ എയ്റോസ്പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 2,312 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറിന് അന്തിമരൂപം നൽകിയത്.
What you should read next

  • അഹമ്മദാബാദ് വിമാനദുരന്തം: ‘അന്തിമ റിപ്പോർട്ട് ആയിട്ടില്ല’; ഇറ്റാലിയൻ മാധ്യമത്തെ തള്ളി എഎഐബി Latest News
      

         
    •   
         
    •   
        
       


തീരസംരക്ഷണസേനയ്ക്കു വേണ്ടി എട്ട് ഡോർണിയർ 228 വിമാനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി കരാറായെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ബൈ (ഇന്ത്യൻ) കാറ്റഗറി ( Buy (Indian) category) എന്നതിന് കീഴിലാണ് കരാർ.

‘‘ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഉത്പാദനസംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെയും ചെറുകിട-അനുബന്ധ വ്യവസായങ്ങളുടെയും വിപുലമായ ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെയും നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ എന്നീ കേന്ദ്രസർക്കാർ ലക്ഷ്യങ്ങളെ കരാർ ഊട്ടിയുറപ്പിക്കുന്നു, അതേസമയം, ഇന്ത്യയുടെ സമുദ്ര സുരക്ഷാസംവിധാനത്തെ ശക്തിപ്പെടുത്തുന്നു’’–  പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.  

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @IndiaCoastGuard എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 47 SECONDS AGO   തീരസേനയ്ക്കായി പുതിയ 8 ഡോർണിയർ വിമാനം; 2,312 കോടിയുടെ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   ‘രണ്ടാംനിര ആശുപത്രികൾ ഇല്ലാതാകുന്ന അവസ്ഥ മാറണം’: യുഡിഎഫിന്റെ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് പുറത്ത് Latest News
      

         
    •   
         
    •   
        
       

  • 34 MINUTES AGO   അഹമ്മദാബാദ് വിമാനദുരന്തം: ‘അന്തിമ റിപ്പോർട്ട് ആയിട്ടില്ല’; ഇറ്റാലിയൻ മാധ്യമത്തെ തള്ളി എഎഐബി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Indian Coast Guard is acquiring eight Dornier 228 aircraft from Hindustan Aeronautics Limited in a Rs 2,312 crore deal. This contract will boost maritime security and support the Atmanirbhar Bharat and Make in India initiatives.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069