കോഴിക്കോട്∙ ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വിൽക്കപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്നും യുഡിഎഫ് നിയോഗിച്ച ഹെൽത്ത് കമ്മിഷൻ പഠനറിപ്പോർട്ട്. പുതുയുഗ യാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്.
കഴിഞ്ഞ ജൂൺ 30ന് ഡോ. എസ്.എസ് ലാലിനെ അധ്യക്ഷനാക്കി യുഡിഎഫ് പ്രഖ്യാപിച്ച ഹെൽത്ത് കമ്മിഷന്റെ റിപ്പോർട്ടാണ് പ്രകാശനം ചെയ്തത്. ഡോ. പി.എൻ. അജിത, ഡോ. ശ്രീജിത്ത്, ഡോ.ജോസഫ് മാഞ്ഞൂരാൻ തുടങ്ങിയവർ ഉൾപ്പെട്ട കമ്മിഷൻ സംസ്ഥാനത്ത് ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാരും ആശാ വർക്കർമാർ അടക്കമുള്ള 550 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
What you should read next
കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ Latest News
പല ആശുപത്രികൾക്കും കിഫ്ബിയിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയെങ്കിലും നിയമനങ്ങൾ നടത്താത്തതിനാൽ ഒഴിഞ്ഞുകിടക്കുകയാണ്. മൂന്നു രോഗികൾ വരെ ഒരു കട്ടിലിൽ കിടക്കുന്ന അവസ്ഥയാണ്. ഐസിയുവും വെന്റിലേറ്ററും കിട്ടുന്നില്ല. പരിശോധനയും മരുന്നും സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരുടെ അവകാശമാണ്. ഒരു കിടക്കയ്ക്ക് കോടികൾ വിലയിട്ട് കുത്തക കമ്പനികൾ ആശുപത്രികളെ വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഭീമമായി വർധിപ്പിക്കും. രണ്ടാംനിര ആശുപത്രികൾ ഇല്ലാതാവുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ കുടിശിക വരുത്തിയതിനെ തുടർന്ന് നിലച്ചു പോയ സൗജന്യ സേവനങ്ങൾ ഉറപ്പാക്കും. കാരുണ്യ പദ്ധതി തിരികെകൊണ്ടുവരും. സെക്കൻഡറി ആശുപത്രികളിൽ 24 മണിക്കൂറും ട്രോമ കെയറുകൾ തുടങ്ങണം. മെഡിസെപ് അടക്കമുള്ള ഇൻഷൂറൻസ് സംവിധാനങ്ങൾ തകർന്നത് പരിശോധിക്കണം. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സമാന്തര വകുപ്പുകളായാണ് പ്രവർത്തിക്കുന്നത്. അതിനെ ഏകോപിപ്പിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് മുൻഗണന നൽകി ഷീ ഹോസ്പിറ്റലുകൾ വേണം. ട്രാൻസ് വ്യക്തികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ആശുപത്രിയും ചികിത്സയും വേണം. ആയുഷ് രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്മിഷനെ നിയോഗിക്കും. ADVERTISEMENT Go AD-FREE
ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കണം. ആദിവാസി- തീരദേശ മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്റേഴ്‌സും കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും. ആരോഗ്യത്തിനായി പ്രത്യേക ഫണ്ടും സ്വകാര്യ നിക്ഷേപവും കണ്ടെത്തും. സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് ലാബുകളും ചികിത്സയും നൽകിയാൽ ചികിത്സാ ചെലവ് പകുതിയായി കുറയ്ക്കാം. തമിഴ്നാട്ടിലെ ഈ മാതൃക നടപ്പാക്കും.
What you should read next
‘ഉന്തും തള്ളും ഒരു കുടുംബകാര്യം പോലെ; അച്ചടക്ക ലംഘനമില്ല’ Latest News
ആശുപത്രികളിൽ വ്യാപകമായി വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കേടായി കിടക്കുന്നത്. ഉപകരണങ്ങൾ നന്നാക്കുന്നതിന് സ്ഥിരം സംവിധാനം സൃഷ്ടിക്കും. എല്ലാ പഞ്ചായത്തുകളിലും നാലു മിനിറ്റിനുള്ളിൽ അടിയന്തര ചികിത്സ സംവിധാനങ്ങളുള്ള ആംബുലൻസുകൾ വിന്യസിക്കും. സർക്കാർ- സ്വകാര്യ ആശുപത്രികളെ കൂട്ടിച്ചേർത്ത് പേഷ്യന്റ് നാവിഗേഷൻ ഉൾപ്പെടുത്തി ഡിജിറ്റൽ ഇന്റഗ്രേഷൻ നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. ADVERTISEMENT Go AD-FREE
Just in
JUST IN
47 SECONDS AGO തീരസേനയ്ക്കായി പുതിയ 8 ഡോർണിയർ വിമാനം; 2,312 കോടിയുടെ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം Latest News
16 MINUTES AGO ‘രണ്ടാംനിര ആശുപത്രികൾ ഇല്ലാതാകുന്ന അവസ്ഥ മാറണം’: യുഡിഎഫിന്റെ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് പുറത്ത് Latest News
34 MINUTES AGO അഹമ്മദാബാദ് വിമാനദുരന്തം: ‘അന്തിമ റിപ്പോർട്ട് ആയിട്ടില്ല’; ഇറ്റാലിയൻ മാധ്യമത്തെ തള്ളി എഎഐബി Latest News
VIEW MORE
English Summary:
Substandard and expired medicines study report released by V.D. Satheesan emphasizes the need to strengthen medicine quality inspection in Kozhikode. The report also highlights the lack of appointments in hospitals and the need for better healthcare facilities.