search

നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി

Chikheang 1 hour(s) ago views 932
  



ന്യൂഡൽഹി ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള നടപടികളുമായി ബിജെപി. ഇതുസംബന്ധിച്ച പ്രമേയം ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ അവതരിപ്പിച്ചു. മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം സഭയിൽ വായിച്ചതടക്കമുള്ള വിഷയങ്ങളിൽ ബജറ്റ് സമ്മേളനത്തിൽ രാഹുലുമായി ഭരണപക്ഷം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം സഭയിൽ എപ്സ്റ്റീൻ ഫയലുകളെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ്ങിന്റെ പേര് എപ്സ്റ്റീൻ ഫയലിലുണ്ടെന്ന് ആരോപിച്ചായിരുന്നു രാഹുൽ ഭരണപക്ഷത്തെ കടന്നാക്രമിച്ചത്.
What you should read next

  • ‘കൈമാറിയത് ഒരു മെയിൽ; എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ട്’ Latest News
      

         
    •   
         
    •   
        
       


രാജ്യത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെ രാഹുലിന് ആരാണ് ധനസഹായം നൽകുന്നതെന്നും എവിടെനിന്നാണ് പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിനു ലഭിച്ചതെന്നും ചോദിച്ച ബിജെപി എംപി നിഷികാന്ത് ദുബെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു. 2023ൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കുടുംബപ്പേരിനെ കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് അന്ന് രാഹുലിനെ ഗുജറാത്ത് കോടതി രണ്ടുവർഷത്തേക്ക് ശിക്ഷിച്ചത്.
Just in
JUST IN


  • 1 MINUTE AGO   നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ലഹരി കലർന്ന വെള്ളം നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 6 MINUTES AGO   വിവാഹബന്ധം വേർപെടുത്തി; യുവതി ഭർത്താവിന് പത്ത് ലക്ഷം നൽകണമെന്ന് വിധി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
BJP Moves to Disqualify Rahul Gandhi from Lok Sabha: Rahul Gandhi disqualification is a major political development in India, with BJP MP Nishikant Dubey moving a motion in the Lok Sabha to disqualify Rahul Gandhi.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160346