കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026 ഫെബ്രുവരി 1ന് ലോക്‌സഭയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, രാജ്യത്ത് ദരിദ്രരില്ല, ആളുകൾ ദരിദ്രരായി അഭിനയിക്കുകയാണ്, അവർ ധാരാളം സ്വർണവും വെള്ളിയും വാങ്ങുന്നു എന്ന് ധനമന്ത്രി പറഞ്ഞതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
ഹിന്ദി ഉള്ളടക്കമുള്ളൊരു കാർഡാണ് പ്രചരിക്കുന്നത്. ‘There are no poor people in our country; people pretend to be poor, and people are buying a lot of gold and silver’ (പരിഭാഷ) എന്ന് നിർമല സീതാരമൻ പറഞ്ഞതായാണ് ഇതിലെഴുതിയിട്ടുള്ളത്. പോസ്റ്റ് കാണാം.
കീവേർഡുകളുടെ പരിശോധനയിൽ ധനമന്ത്രി ഇത്തരമൊരു അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ ലഭിച്ചില്ല. പ്രചരിക്കുന്ന കാർഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, “Molitics“ എന്ന വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ തിരയലിൽ നിർമ്മല സീതാരാമന്റെ സമാന ചിത്രം ഉപയോഗിച്ച് Molitics India എന്ന പേജ് നേരത്തെ പങ്കുവച്ച ഒരു പോസ്റ്റ് കണ്ടെത്തി . 15 വയസും അതിൽ കൂടുതലുമുള്ള 56.2 കോടി ആളുകൾ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് നിർമ്മല സീതാരാമന്റെ ചിത്രമുള്ള ഈ കാർഡിലെ ഉള്ളടക്കത്തിൽ പറയുന്നത്. ഇത് പ്രചരിക്കുന്ന അവകാശവാദത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ്. ADVERTISEMENT Go AD-FREE
വൈറൽ ചിത്രവും യഥാർഥ ചിത്രവും താരതമ്യം ചെയ്തപ്പോൾ യഥാർഥ കാർഡ് എഡിറ്റ് ചെയ്തു മാറ്റം വരുത്തിയതാണ് വൈറൽ പതിപ്പ് എന്ന് സ്ഥിരീകരിച്ചു. ലഭ്യമായ വിവരങ്ങളിൽനിന്ന് പ്രചരിക്കുന്ന കാർഡ് എഡിറ്റ് ചെയ്തതാണെന്നും നിർമ്മല സീതാരാമൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വ്യക്തമായി.
∙ വസ്‌തുത ADVERTISEMENT Go AD-FREE
രാജ്യത്ത് ദരിദ്രരില്ലെന്നോ ആളുകൾ ദരിദ്രരായി നടിക്കുകയാണെന്നോ അവകാശപ്പെടുന്ന ഒരു പ്രസ്താവനയും ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയിട്ടില്ല.പ്രചാരണം വ്യാജം. English Summary:
Nirmala Sitharaman\“s statement about \“no poor people in India\“ is a misleading claim circulating on social media. Fact-checking reveals that the viral post, claiming she stated people pretend to be poor and are buying gold and silver, is fabricated and edited from a different graphic. The Finance Minister has not made any such statement regarding poverty or people\“s financial habits.