search

ജിറാഫ്, സീബ്രാ എന്നിവ ഇല്ലാതായിട്ട് 20 വർഷം; എങ്കിലും കാലിയായ കൂടിനുവേണ്ടി ഖജനാവ് കാലിയാക്കൽ തകൃതി

Chikheang The day before yesterday 11:53 views 403
  



തിരുവനന്തപുരം ∙ മൃഗശാലയിൽ പുതിയ മൃഗങ്ങളെ എത്തിച്ചിട്ട് വർഷങ്ങളായെങ്കിലും കൂട് നവീകരണം പുരോഗമിക്കുന്നു. പുതിയ മൃഗങ്ങളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നവീകരണം. ജിറാഫ്, സീബ്രാ, കരടി, മുതല എന്നിവയുടെ കൂടുകളാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

മൃഗശാലയിൽ ജിറാഫ്, സീബ്രാ എന്നിവ ഇല്ലാതായിട്ട് 20 വർഷത്തിലേറെയായി. എന്നാൽ, എല്ലാ വർഷവും ഇവയുടെ കൂട് നവീകരണത്തിനായി വലിയ തുക ചെലവഴിക്കുന്നുണ്ട്. ഇവയെ എത്തിക്കുമെന്നു വർഷങ്ങളായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെയും യാഥാർഥ്യമായില്ല. ഇതിനായുള്ള അനുമതി പത്രം കേന്ദ്ര മൃഗശാല അതോറിറ്റിയുടെ പരിഗണനയിലാണ്. വിദേശത്ത് നിന്ന് എത്തേണ്ടതായതിനാൽ അനുമതി ലഭിക്കാൻ സാധ്യത വളരെ വിരളമാണ്. മുതലകളെ നേരത്തേ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്ന് സമീപത്തെ കൂട്ടിലേക്കു മാറ്റി. മുതലകൾ ഇല്ലെങ്കിലും മുൻപ് പാർപ്പിച്ചിരുന്ന കൂട്ടിലെ കുളത്തിന് മുകളിലൂടെ മേൽപാലം നിർമിച്ചിട്ടുണ്ട്.
  

നടപടികൾ പുരോഗമിക്കുന്നു: അധികൃതർ
ജിറാഫ്, സീബ്രാ, അനാക്കോണ്ട, സിംഹം തുടങ്ങിയ ജീവികളെ കൊണ്ടു വരാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ.അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മൃഗശാല അതോറിറ്റിയാണ്. അതോറിറ്റി അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പുതിയവയെ എത്തിക്കും. കൂടുകൾ നശിച്ച് പോകാതിരിക്കാനാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നും അധികൃതർ പറയുന്നു.

കാട് കയറി മുതല പാർക്ക്
വർഷങ്ങൾക്ക് മുൻപ് നിർമിച്ച മുതല പാർക്ക് കാട് കയറി നശിച്ചു. പാമ്പുകളുടെ കൂടിന് സമീപത്തായാണു വിദേശ മൃഗശാലകളുടെ മാതൃകയിൽ പാർക്ക് നിർമിച്ചത്. ഇവിടെ മുതലകളെ പാർപ്പിച്ച് കാഴ്ചക്കാർക്ക് പല കോണുകളിൽ നിന്ന് കാണാൻ അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി സ്ഥാപിച്ച കെട്ടിടം ഉൾപ്പെടെ നശിച്ചു. ADVERTISEMENT Go AD-FREE English Summary:
Thiruvananthapuram Zoo is undergoing renovation of enclosures for animals like giraffes, zebras, bears, and crocodiles, with the hope of acquiring new animals soon. While the zoo has spent significant funds on renewing enclosures for animals that have been absent for over 20 years, the acquisition of these animals, particularly giraffes and zebras, is pending approval from the Central Zoo Authority, which is unlikely due to their foreign origin.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161322