search

സമ്പാദ്യമെല്ലാം നൽകി, വായ്പ വരെ തിരിച്ചടച്ചു; ‍കാമുകിയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു

deltin33 Yesterday 11:53 views 486
  



ബെംഗളൂരു ∙ ബെംഗളൂരുവിലെ 26 വയസ്സുകാരനായ ജിം പരിശീലകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബോഡിബിൽഡറും ജിം പരിശീലകനുമായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.  

  • Also Read റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ   


കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോൾ, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അവർ കിരണിനെ അറിയിച്ചു. ഇതിൽ മനംനൊന്ത് മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി വാതിലടച്ചു. പിന്നീട് ഇയാളെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കിരണിനെ ഏറെ നേരം പുറത്തു കാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. കിരൺ യുവതിയുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കിരൺ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയതായും വായ്പകൾ വരെ തിരിച്ചടച്ചതായും പറയപ്പെടുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ കിരൺ തന്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു.

  • Also Read റോയിയുടെ മരണകാരണം ‘സമ്മർദം’ മാത്രമോ? മൽഖാന് ബോളിവുഡ് വാഗ്ദാനം രണ്ടരക്കോടി; ‘ഹീറോ’ ആഫ്രിക്കൻ താരമായതെങ്ങനെ?   


വിവാഹ സാരിയും ക്ഷണക്കത്തും കാമുകി കിരണിനെ കാണിച്ചതായും ഇത് കിരണിനെ മാനസികമായി തകർത്തതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
Just in
JUST IN


  • 1 MINUTE AGO   സമ്പാദ്യമെല്ലാം നൽകി, വായ്പ വരെ തിരിച്ചടച്ചു; ‍കാമുകിയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 56 MINUTES AGO   വി.ഡി.സതീശൻ വാർത്താതാരം; മനോരമ ന്യൂസ്മേക്കർ 2025 പ്രഖ്യാപിച്ചു Latest News
      

         
    •   
         
    •   
        
       

  • 2 HOURS 4 MINUTES AGO   ‘പരിശോധിക്കേണ്ടത് കേരളത്തിന്റെ അനുഭവം; 5 വർഷമായി വൻകിട പദ്ധതികൾ നടപ്പാക്കുന്നു’: സച്ചിദാനന്ദന് മറുപടിയുമായി ടി.പി.രാമകൃഷ്ണൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bengaluru Gym Trainer Dies by Suicide Over Relationship Issues: Bengaluru gym trainer suicide: A 26-year-old gym trainer in Bengaluru, Kiran, was found dead by suicide after learning that his girlfriend, with whom he had been in a relationship for three years, was getting married to someone else. This tragic incident highlights the severe emotional impact of relationship breakdowns.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210