മുംബൈ ∙ ആർഎസ്എസ് സർസംഘചാലക് സ്ഥാനത്തേക്ക് വ്യക്തികളെ തിരഞ്ഞെടുക്കുന്നതിൽ ജാതി ഒരു ഘടകമല്ലെന്ന് സംഘടനയുടെ തലവൻ മോഹൻ ഭാഗവത്. സർസംഘചാലക് ആകാൻ ബ്രാഹ്മണനായിരിക്കണം എന്നത് നിർബന്ധമല്ലെന്നും ഹിന്ദു ആയിരിക്കുക എന്നത് മാത്രമാണ് ഏക യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ‘സംഘയാത്രയുടെ നൂറുവർഷം - പുതിയ ചക്രവാളങ്ങൾ’എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read ഇന്ത്യയുടെ ജിഡിപി നിർണയം ശരിയല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്; ‘രൂപയും ജിഡിപിയും തമ്മിലെ ബന്ധം അറിയില്ല’
ആർഎസ്എസിന്റെ ഉന്നത നേതൃസ്ഥാനത്ത് ബ്രാഹ്മണരെ മാത്രമേ അനുവദിക്കൂ എന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് മോഹൻ ഭാഗവതിന്റെ വിശദീകരണം. ‘‘ആരാകും സർസംഘചാലക് ? ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആകണമെന്നില്ല. ഒരു ഹിന്ദുവിനേ ആ സ്ഥാനത്തെത്താൻ കഴിയൂ. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആരെയും ആ പദവിയിലേക്ക് നിയോഗിക്കാം. തുടക്കത്തിൽ ആർഎസ്എസ് ഒരു ചെറിയ ബ്രാഹ്മണ കോളനിയിൽ നിന്നാണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടാണ് ആദ്യകാലത്ത് മുകളിൽ നിന്ന് താഴെ വരെയുള്ള ഭാരവാഹികൾ ബ്രാഹ്മണരായത്. എന്നാൽ ഇത് ജാതി അടിസ്ഥാനത്തിലല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കാരണമായിരുന്നു. ആർഎസ്എസിൽ ജാതി അടിസ്ഥാനത്തിലോ ജനസംഖ്യാ ആനുപാതികമായോ അല്ല ഭാരവാഹികളെ നിശ്ചയിക്കുന്നത്. പ്രവർത്തനം നടത്തുന്നവർ നേതൃസ്ഥാനത്തേക്ക് വരുന്നു’’ – മോഹൻ ഭാഗവത് പറഞ്ഞു.
ഭാവിയിൽ ഒരു എസ്‌സി/എസ്‌ടി വിഭാഗത്തിൽ നിന്നുള്ളയാൾ സർസംഘചാലക് ആകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകാനാവില്ലെന്നും അത് അപ്പോഴത്തെ സാഹചര്യം പോലെയിരിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘‘ഏറ്റവും മികച്ച ആളായിരിക്കണം, ഒപ്പം ആ സമയത്ത് ഉത്തരവാദിത്തം ഏൽക്കാൻ ലഭ്യമായിരിക്കുകയും വേണം. എന്നെക്കാൾ മികച്ചവർ വേറെയുമുണ്ടാകാം, പക്ഷേ അവർ ആ സമയത്ത് ലഭ്യമല്ലാത്തതുകൊണ്ടാകാം ഞാൻ ഈ സ്ഥാനത്തെത്തിയത്. അതിനാൽ ബ്രാഹ്മണൻ എന്നത് ഒരു യോഗ്യതയോ, എസ്‌സി/എസ്‌ടി എന്നത് ഒരു അയോഗ്യതയോ അല്ല’’ – മോഹൻ ഭാഗവത് പറഞ്ഞു.
JUST IN
54 MINUTES AGO ചെന്നൈയിലെ ഹോട്ടൽ മുറിയിൽ പീഡനശ്രമം: പരാതി നൽകി മലയാളി നടി Latest News
1 HOUR 3 MINUTES AGO നിയന്ത്രണം നഷ്ടപ്പെട്ടാൽ വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തുന്നതു വീട്ടിലേക്ക്; വേലിപോലുമില്ല, സുരക്ഷയ്ക്ക് Pathanamthitta
1 HOUR 16 MINUTES AGO പിണറായിയെ പിണക്കിയ ‘മീൻ കഥ’ തള്ളി ആനത്തലവട്ടം ആനന്ദന്റെ മകൻ; പറഞ്ഞതിൽ ഉറച്ച് ദിവാകരൻ Latest News
VIEW MORE
English Summary:
RSS Chief Clarifies Sar Sanghchalak Selection Criteria: Mohan Bhagwat, the RSS Chief, stated that caste is not a factor in selecting the Sar Sanghchalak, refuting allegations from the Congress-led India alliance. He clarified that being Hindu is the only qualification and that anyone capable of taking on responsibilities can be appointed to the position, not necessarily a Brahmin.