ന്യൂഡൽഹി∙ ആഭ്യന്തര ഉൽപാദന–വിപണന രംഗത്തെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തുന്ന ‘തീരുവ ഇതര പ്രതിബന്ധങ്ങൾ’ (നോൺ–താരിഫ് ബാരിയേഴ്സ്) പലതും നീക്കുമെന്ന ഉറപ്പും ഇന്ത്യ കരാറിൽ യുഎസിനു നൽകിയിട്ടുണ്ട്. ഇതു വൻതോതിൽ പ്രത്യാഘാതമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. തീരുവയല്ലാത്ത മാർഗങ്ങൾ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ഉൽപന്നങ്ങൾ സ്വന്തം രാജ്യത്ത് എത്തുന്നത് തടയുന്നതിനെയാണ് ‘തീരുവ ഇതര പ്രതിബന്ധങ്ങൾ’ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യ യുഎസിന് ഒട്ടേറെ ഉറപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും തിരിച്ച് യുഎസ് ഇന്ത്യയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഉറപ്പുകളൊന്നും നൽകിയിട്ടില്ല.
മെഡിക്കൽ ഉപകരണങ്ങൾ: യുഎസിൽനിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ കാലങ്ങളായുള്ള പ്രതിബന്ധങ്ങൾ ഒഴിവാക്കാൻ കേന്ദ്രം സന്നദ്ധത അറിയിച്ചതായാണ് സംയുക്ത പ്രസ്താവനയിലുള്ളത്. എംആർഐ മെഷീൻ, സിടി മെഷീൻ, ആർട്ടിഫിഷ്യൽ ജോയിന്റുകൾ, ശ്രവണസഹായികൾ തുടങ്ങിയവ യുഎസിൽനിന്ന് ഇന്ത്യയിലെത്തുന്നുണ്ട്. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള ഇംപ്ലാന്റുകൾ, സ്റ്റെന്റുകൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിലപരിധി നിശ്ചയിക്കാറുണ്ട്. യുഎസിൽ നിന്നെത്തുന്ന ഉൽപന്നങ്ങൾക്ക് ഈ കുറഞ്ഞ വിലയിൽ വിൽപന സാധ്യമല്ലാത്തതിനാൽ ഈ പരിധി എടുത്തുകളയണമെന്നത് യുഎസിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഇതിൽ തീരുമാനമുണ്ടായാൽ സാധാരണക്കാർക്കു തിരിച്ചടിയാകും.
What you should read next
- Live India US Trade Deal യുഎസ് മദ്യത്തിന് തീരുവ കുറയ്ക്കും, കാർഷിക–ക്ഷീര മേഖലകളിൽ ഇളവ്; ഭക്ഷ്യ ഉൽപന്നങ്ങളുടെ തീരുവ കുറച്ചേക്കും; വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക് Latest News
ലാപ്ടോപ് ഇറക്കുമതി: ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താനായി ലാപ്ടോപ്, സെർവർ തുടങ്ങിയ ഉൽപന്നങ്ങൾക്ക് ഇന്ത്യ 2023ൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങിയിരുന്നു. ഇത് പലതവണയായി നീട്ടിവച്ചിരിക്കുകയാണ്. ഫലത്തിൽ ഈ നീക്കം കേന്ദ്രം ഉപേക്ഷിച്ചേക്കും.
ടെസ്റ്റിങ്: വിദേശത്തുനിന്നു വരുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽത്തന്നെ ടെസ്റ്റിങ്ങും മറ്റു പരിശോധനകളും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. രാജ്യാന്തര മാനദണ്ഡങ്ങളോ യുഎസ് മാനദണ്ഡങ്ങളോ ഉപയോഗിച്ചുള്ള ടെസ്റ്റിങ് അംഗീകരിക്കണമെന്നതാണ് യുഎസിന്റെ ആവശ്യം. ഇതിൽ ഇന്ത്യ വഴങ്ങിയേക്കും.
ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങൾ: ഈ ഗണത്തിൽവരുന്ന ഉൽപന്നങ്ങളുടെ പ്രതിബന്ധങ്ങൾ പുനഃപരിശോധിക്കാമെന്നാണ് ഇന്ത്യ നൽകിയ ഉറപ്പ്.
യുഎസ് അധികാരികളുടെ സർട്ടിഫിക്കേഷനോടു കൂടി വരുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ഇന്ത്യ അനുവദിക്കേണ്ടതായി വരാം. കാലിത്തീറ്റയിൽ സസ്യേതരഘടകങ്ങൾ (നോൺ വെജിറ്റേറിയൻ) പാടില്ലെന്ന വ്യവസ്ഥ പാലിക്കപ്പെടാതെ വരാം. ജനിതകവ്യതിയാനം വരുത്തിയ വിളകൾ പാടില്ലെന്ന നയത്തിന്റെ ഭാവിയും കണ്ടറിയണം. ADVERTISEMENT Go AD-FREE
യുഎസിൽനിന്ന് കാലിത്തീറ്റയ്ക്കായി എത്തുന്ന ധാന്യാവശിഷ്ടം (ഡിഡിജിഎസ്) ജനിതകവ്യതിയാനം (ജിഎം) വരുത്തിയ വിളകളുടേതാണെന്ന പേരിൽ ഇന്ത്യ മുൻപ് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ ഇറക്കുമതി ഇപ്പോൾ അനുവദിച്ചിരിക്കുകയാണ്. പ്രോസസ് ചെയ്തു കഴിയുമ്പോൾ ഡിഡിജിഎസിൽ ‘ജിഎം’ സ്വഭാവമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
ആശങ്കകളും വിമർശനങ്ങളും: തീരുവ കുറഞ്ഞോ, കൂടിയോ?
ഒരു വർഷം മുൻപുവരെ കുറഞ്ഞനിരക്കിൽ കയറ്റുമതി ചെയ്തിരുന്ന പല ഉൽപന്നങ്ങൾക്കും തീരുവ യഥാർഥത്തിൽ കൂടുകയാണു ചെയ്യുന്നത്.
സാധാരണ വ്യാപാരക്കരാറുകളിൽ ഇരുരാജ്യങ്ങളും ലോക വ്യാപാര സംഘടനയുടെ ചട്ടപ്രകാരമുള്ള തീരുവ (എംഎഫ്എൻ താരിഫ്) കുറയ്ക്കുകയാണ് രീതി. ഇവിടെ യുഎസ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഈയിടെ പ്രഖ്യാപിച്ച പകരംതീരുവ മാത്രമാണ്. പകരംതീരുവയുണ്ടാക്കിയ ഭീഷണിക്കു വഴങ്ങി ഇന്ത്യ കുറച്ചുകൊടുക്കുന്നതാകട്ടെ മിക്ക ഉൽപന്നങ്ങളുടെയും എംഎഫ്എൻ തീരുവയും. ഉദാഹരണത്തിന് ഇന്ത്യൻ റെഡിമെയ്ഡ് തുണിത്തരങ്ങൾക്ക് 9 ശതമാനമാണ് യുഎസിൽ ശരാശരി എംഎഫ്എൻ തീരുവ. 50% പകരംതീരുവ വന്നതോടെ ഇത് 59 ശതമാനമായി. പകരംതീരുവ ഇപ്പോൾ 18 ശതമാനമായി കുറയുമ്പോൾ ആകെത്തീരുവ 27 ശതമാനമാകും. ഫലത്തിൽ 9% തീരുവയോടെ കഴിഞ്ഞ ജൂലൈ വരെ കയറ്റിയയച്ചിരുന്ന ഉൽപന്നത്തിന് തീരുവ 27 ശതമാനമാകും. നിയമവിരുദ്ധമെന്നു വിലയിരുത്തപ്പെടുന്ന യുഎസിന്റെ പകരംതീരുവയുടെ സമ്മർദത്തിൽ ഇന്ത്യ സ്ഥിരമായ വിപണിപ്രവേശമാണ് യുഎസിന് അനുവദിച്ചിരിക്കുന്നത്.
നയത്തിലെ ഐക്യം
ഇന്ത്യയും യുഎസും തമ്മിലുള്ള ‘സാമ്പത്തികസുരക്ഷാ ഏകോപനം’ സംബന്ധിച്ച വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആശങ്കയുയരുന്നുണ്ട്. ഉദാഹരണത്തിന് റഷ്യ, ചൈന പോലെയുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് 100% തീരുവ നാളെ ചുമത്തിയാൽ ഇന്ത്യയും സമാനമായ നടപടി സ്വീകരിക്കാൻ നിർബന്ധിതരാകും. യുഎസ് ഉപരോധമുള്ള രാജ്യങ്ങളുമായി വ്യാപാരം ചെയ്യുന്നതിനു കൂടുതൽ നിയന്ത്രണങ്ങളും വരാം. ഇത് ഇന്ത്യയുടെ സ്വതന്ത്രനിലപാടിനെ ബാധിക്കും. ADVERTISEMENT Go AD-FREE
വാങ്ങൽ
നിലവിൽ 4500 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യയ്ക്ക് യുഎസിൽനിന്നുള്ളത്. 5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഇറക്കുമതി വാഗ്ദാനം യാഥാർഥ്യമാക്കണമെങ്കിൽ ഓരോ വർഷവും 10,000 കോടി ഡോളറിന്റെയെങ്കിലും ഇറക്കുമതി വേണ്ടിവരും. ഇതെത്രത്തോളം പ്രായോഗികമെന്നു വ്യക്തമല്ല.
LIVE UPDATES
SHOW MORE
പഴയ തീരുവയിൽ മാറ്റമില്ല
യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവയ്ക്ക് ട്രംപ് മുൻപ് പ്രഖ്യാപിച്ച 50% തീരുവയും ചില ഓട്ടമൊബീൽ ഉൽപന്നങ്ങൾക്കു ബാധകമായ 25 ശതമാനവും മാറ്റമില്ലാതെ തുടരും. എല്ലാ രാജ്യങ്ങൾക്കും ബാധകമായ ചട്ടത്തിൽ ഇളവു നേടാൻ ഇന്ത്യയ്ക്കായില്ല. ഈ ഗണത്തിൽവരുന്ന ഉൽപന്നങ്ങളുടെ ആകെ മൂല്യം 890 കോടി ഡോളറാണ് (ഏകദേശം 77,846 കോടി രൂപ).
തിരിച്ചടി
യുഎസിൽനിന്നുള്ള പഴങ്ങൾ, സോയാബീൻ എണ്ണ തുടങ്ങിയവയ്ക്ക് തീരുവ കുറച്ചത് ഇന്ത്യൻ കർഷകർക്കു തിരിച്ചടിയാകുമെന്ന് ഗവേഷണസ്ഥാപനമായ ജിടിആർഐ. ഇലക്ട്രോണിക്സ്, സോളർ പാനൽ മേഖലകളിലെ തീരുവയിളവ് ആഭ്യന്തര ഉൽപാദനത്തെ ബാധിക്കാം. ഓട്ടമൊബീൽ രംഗത്തും ഇന്ത്യ യുഎസിന് ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ക്വോട്ട അടിസ്ഥാനത്തിലാണോയെന്നു വ്യക്തമല്ല. ADVERTISEMENT GO AD-FREE
JUST IN
-
3 MINUTES AGO INDIA - US TRADE DEAL തീരുവ കുറഞ്ഞില്ല, പല ഉൽപന്നങ്ങൾക്കും യഥാർഥത്തിൽ വിലവർധന; വിപണി തുറക്കാൻ ഇന്ത്യ സമ്മതിച്ചു, തിരിച്ചടി ആർക്ക്? Latest News
-
25 MINUTES AGO ഷാഫി പറമ്പിലിനെപ്പോലുള്ള ചില വർഗീയ വാദികൾ കോൺഗ്രസിലുണ്ടെന്ന് എം.വി.ഗോവിന്ദൻ Kozhikode
-
51 MINUTES AGO മുകളിൽ ഉള്ളിച്ചാക്ക്, താഴെ വൻ സ്ഫോടക വസ്തു ശേഖരം: പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്സ് കമ്പനിയിൽ; പ്രതികൾ കടന്നുകളഞ്ഞു Malappuram
VIEW MORE
|
|