search

‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ്

cy520520 8 hour(s) ago views 419
  



തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ ജോലി നഷ്ടമായതോടെ നിത്യവൃത്തിക്കായി സ്വിഗ്ഗി ഡെലിവറി ബോയി ആയി വെള്ളായണി സ്വദേശി എൽ.എച്ച്.യദു. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിനു പിന്നാലെയാണ് യദുവിനു ജോലി നഷ്ടമായത്. ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ ഡെലിവറി ജോലിക്ക് ഇറങ്ങിയതാണെന്നും ആര്യ രാജേന്ദ്രന്റെ വീടിന് അടുത്ത് വരെ ഓർഡർ കിട്ടിയെന്നും യദു പറയുന്നു.
What you should read next

  • ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് Latest News
      

         
    •   
         
    •   
        
       


‘എനിക്ക് ജീവിക്കണം, മക്കളെ നോക്കണം, ജോലി ചെയ്യണം, അന്ന് ഞാൻ കെഎസ്ആർടിസി ഡ്രൈവറായിരുന്നു. ഇന്ന് സ്വിഗ്ഗി ബോയ് ആണ് ഞാൻ, നല്ല ഓർഡർ കിട്ടുന്നുണ്ട്, അതുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു, മേയർ ആര്യ രാജേന്ദ്രന്റെ വീടിന് അടുത്ത് വരെ ഓർഡർ കിട്ടി, ആ വീടിന് അടുത്ത് ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണേണ്ട, അടുത്ത കേസ് വരുമെന്ന്\“ - യദു പറയുന്നു.

ആര്യയ്ക്കും ഭർത്താവ് സച്ചിൻ ദേവിനും എതിരായ നിയമപോരാട്ടം തുടരുകയാണ് യദു. 2024 ഏപ്രിൽ 27 ന് രാത്രി 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലായിരുന്നു വിവാദസംഭവം. ആര്യയും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു തർക്കം. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തതോടെ കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിന്റെ ജോലി നഷ്ടമായിരുന്നു.
What you should read next

  • ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       


കേസിൽ ആര്യ രാജേന്ദ്രനെയും സച്ചിൻദേവ് എംഎൽഎയേയും ഒഴിവാക്കിയായിരുന്നു പൊലീസിന്റെ കുറ്റപത്രം. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്. മേയറും എംഎൽഎയും കെഎസ്ആർടിസി ഡ്രൈവർ യദുവിനെ അസഭ്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. കന്റോൺമെന്റ് പൊലീസ് ആദ്യം റജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 5 പേരായിരുന്നു പ്രതിപ്പട്ടികയിൽ. എന്നാൽ, പിന്നീട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, അരവിന്ദിനെ മാത്രം പ്രതിയാക്കി ബാക്കിയുള്ളവരെ ഒഴിവാക്കി. ഇതിനെതിരെയാണ് യദു കോടതിയെ സമീപിച്ചിരിക്കുന്നത്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 4 MINUTES AGO   ‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ് Latest News
      

         
    •   
         
    •   
        
       

  • 47 MINUTES AGO   ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 42 MINUTES AGO   ‘കൈമാറിയത് ഒരു മെയിൽ; എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ട്’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Former KSRTC driver L.H. Yadu became a Swiggy delivery boy after losing his job due to the controversial incident involving former Thiruvananthapuram Mayor Arya Rajendran.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156334