ഷിംജിത മുസ്തഫയ്ക്ക് ജാമ്യം, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ, കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി, അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം, മുൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസുമായുള്ള വ്യാപാര കരാർ സമ്പൂർണ പരാജയമാണെന്നും സമ്മർദത്തിനു വഴങ്ങിയാണു കരാറിൽ ഏർപ്പെട്ടതെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ ആരിൽനിന്നു എണ്ണ വാങ്ങണമെന്നു തീരുമാനിക്കുന്നത് നമ്മുടെ പ്രധാനമന്ത്രിയല്ലെന്നും യുഎസ് ആണെന്നും രാഹുൽ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ദീപ പ്രയോഗിച്ച വാക്കുകൾ ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കിൽ ഉടൻ അറസ്റ്റു ചെയ്തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും കോടതി ചോദിച്ചു. ADVERTISEMENT Go AD-FREE
സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യം. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. നവംബർ 11നാണ് അറസ്റ്റിലായത്. കുറ്റപത്രം വൈകിയതിനാൽ സ്വാഭാവിക ജാമ്യമാണ് കിട്ടിയത്. കേസിൽ ജയിൽമോചിതനാകുന്ന അഞ്ചാമനാണ്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ADVERTISEMENT Go AD-FREE
JUST IN
3 MINUTES AGO ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
58 MINUTES AGO ‘കൈമാറിയത് ഒരു മെയിൽ; എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ട്’ Latest News
1 HOUR 32 MINUTES AGO ആദ്യം നിയമം മാറ്റട്ടെ: വിവാദ ആക്ഷനിൽ പാക്ക് താരത്തെ പിന്തുണച്ച് അശ്വിൻ, ഇന്ത്യന്‍ താരത്തിന്റെ വാദവും തള്ളി Cricket
VIEW MORE
English Summary:
Todays Recap: 11-02-2026