cy520520•The day before yesterday 11:52• views 883
ആലപ്പുഴ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് 5 മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു മുന്നിൽ കണ്ണീർവഴി. പോകാൻ വീടില്ലാതെയും തുടർചികിത്സ നടത്താൻ മാർഗമില്ലാതെയും വിഷമിക്കുകയാണ് അർത്തുങ്കൽ കടവുങ്കൽ വീട്ടിൽ ജോസ് ജോർജ് (36). കഴിഞ്ഞ സെപ്റ്റംബർ 12ന് രാത്രി ആലപ്പുഴ കൊമ്മാടി ജംക്‌ഷനിൽ ബൈക്കും കാറും തമ്മിൽ ഇടിച്ചാണ് ജോസിനു ഗുരുതര പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പോകാൻ ഇടമില്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. കട്ടിലിൽ നിന്നു എഴുന്നേൽക്കാൻ ശേഷിയില്ലാത്ത ജോസിന്റെ തൊണ്ടയിൽ ദ്വാരം ഇട്ട് ഓക്സിജന്റെ സഹായത്തിലാണ് കഴിയുന്നത്.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളായ ജോർജും കുട്ടമ്മയും മരിച്ചു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ കൂടെയും ആയിരുന്നു കുറെക്കാലം. ഇതിനിടെ ജോസും ജ്യേഷ്ഠൻ സോണി സോളമനും (42) കടലിൽ മത്സ്യബന്ധനത്തിനു പോയി. മാതൃസഹോദരൻ പരേതനായ ഔസേപ്പ് 3 സെന്റ് സ്ഥലം വാങ്ങിക്കൊടുത്തു. അതിൽ പലകയും പ്ലാസ്റ്റിക്കും മറച്ചുണ്ടാക്കിയ ഷെഡിലാണ് ഇരുവരും താമസിച്ചിരുന്നത്.
സഹോദരനെ പരിചരിക്കാൻ നിൽക്കുന്നതിനാൽ സോണിക്കു ജോലിക്കു പോകാൻ കഴിയുന്നില്ല. ഇരുവരും അവിവാഹിതരാണ്. നാട്ടിലെ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും സഹായത്തിലായിരുന്നു ഇതുവരെയുള്ള ചികിത്സ ചെലവ് വഹിച്ചത്. മികച്ച ചികിത്സയും മരുന്നും താമസിക്കാൻ സുരക്ഷിതമായ വീടുമാണാവശ്യം. അതിനുള്ള ശ്രമത്തിൽ അനിൽ ജോസഫ് ചെയർമാനായും, സെബാസ്റ്റ്യൻ കളത്തിൽപറമ്പിൽ കൺവീനറായും നാട്ടുകാർ ജോസ് ജോർജ് ചികിത്സ സഹായ സമിതി രൂപീകരിച്ചു. 8089253600, 7012208633.
നിർമാതാവ് പറഞ്ഞു ‘ആ മലയാളിപ്പെണ്ണിനെ തെലുങ്ക് പഠിപ്പിക്കൂ’; കോഴിക്കോട്ടെ കുടുംബവേരുകൾ കണ്ടെത്താൻ കഴിയാത്ത ശാരദ! രഹസ്യമായി കേക്ക് എത്തിച്ച പ്രേം നസീർ!
മലേഷ്യൻ പ്രധാനമന്ത്രി പണം മുടക്കിയ ഹോളിവുഡ് ചിത്രം; ഭാര്യ വാങ്ങിക്കൂട്ടിയത് ആഡംബര ബാഗുകളും ഡയമണ്ടും; വീട്ടിലെ റെയ്ഡിൽ കണ്ണുതള്ളി, ഒടുവിൽ...
സംഭവിച്ചത് ലക്ഷം കോടി ഡോളറിന്റെ ഇടിവ്, എന്നിട്ടും ആർബിഐ എന്തിനത് ചെയ്തു? ആ കേന്ദ്രനീക്കം ആദ്യ സൂചന: വിശ്വസിക്കാമോ ക്രിപ്റ്റോകളെ?
MORE PREMIUM STORIES
English Summary:
Accident victim support is crucial for individuals like Jose George, who requires ongoing medical care and housing after a severe accident in Alappuzha. Financial and community support can significantly improve his quality of life and recovery process. He requires financial help with the medical treatment.