deltin33•The day before yesterday 11:52• views 870
മോനിപ്പള്ളി ∙ രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു മൂന്നരപ്പവന്റെ സ്വർണമാല കവർന്നു. ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ട് ഭാഗത്തു തോറോപ്പള്ളിക്കടവിൽ ബീനാകുമാരിയുടെ (57) സ്വർണമാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് കവർന്നത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം.
What you should read next
ആക്രിക്കടയിൽ നിന്ന് 145 കിലോ ചെമ്പ് കമ്പിയും 6000 രൂപയും കവർന്ന കേസ്: കൂട്ടു പ്രതി അറസ്റ്റിൽ Kozhikode
വീടിനു പിൻഭാഗത്തുള്ള മുറ്റത്തേക്കിറങ്ങിയ ബീനാകുമാരിയുടെ മാല യുവാവ് പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയിൽ മുറുകെ പിടിച്ച ബീനയെ മോഷ്ടാവ് തള്ളിയിട്ടു. മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത യുവാവ് കടന്നുകളഞ്ഞു. വീഴ്ചയിൽ വീട്ടമ്മയ്ക്കു പരുക്കേറ്റു. മാല പൊട്ടിക്കുന്നതിനിടെ ബീനയ്ക്കു കഴുത്തിൽ നേരിയ മുറിവേറ്റു. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Just in
JUST IN
28 MINUTES AGO ആണവ ചർച്ചകളിൽ അടുക്കാതെ ഇറാൻ, വിറപ്പിക്കാൻ വീണ്ടും ട്രംപിന്റെ \“അർമാഡ\“: ഇറാൻ അതിർത്തിയിലേക്ക് \“രണ്ടാം പടക്കപ്പൽ\“? Defence
35 MINUTES AGO കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ Latest News
36 MINUTES AGO രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്നു, മോഷ്ടാവ് എത്തിയത് ഹെൽമറ്റ് ധരിച്ച് Latest News
VIEW MORE
English Summary:
Helmeted Thief Snatches Gold Necklace from Homeowner: A homeowner in Monippally was robbed of a three-and-a-half-pavan gold chain after a helmeted youth pushed her down.