നോർത്ത് കാരോലൈന∙ നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരിയെ ജോലിസ്ഥലത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷമായി ബാങ്ക് ഓഫ് അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഇന മിഷേൽ ലാങ് (50) ആണ് കൊല്ലപ്പെട്ടത്.
‘കശ്മീരിന്റെ പുത്രി’ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക്?; യുകെ രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രമായി ഷബാന മഹ്മൂദ് Europe News
അച്ഛന്റെ കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതി വീണ്ടും ജയിലിൽ; തടവിൽ നിന്ന് ദുരൂഹതയായി ‘എലീനർ അപ്ഡേറ്റ്’ Europe News
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ശാഖയ്ക്ക് പുറത്ത് സിഗരറ്റ് വലിക്കാനായി (Smoke break) ഇറങ്ങിയ സമയത്താണ് ഇനയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സാം ഓൺ ആൻഡ്രൂ സ്മിത്ത് (22) അറസ്റ്റിലായി. പ്രതി നിലവിൽ മെക്ലെൻബർഗ് കൗണ്ടി ജയിലിൽ റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സാം ഓൺ ആൻഡ്രൂ സ്മിത്ത് ∙ Image Credit: Mecklenburg County Jail
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം GoFundMe, Mecklenburg County Jail എന്ന വെബ്സൈറ്റില്‍ നിന്ന്) English Summary:
Michelle Lang, a Bank of America employee was found shot and killed outside her workplace in Charlotte, North Carolina.