search

ബഹിരാകാശത്ത് അടിയന്തരാവസ്ഥ; രോഗബാധിതനായ സഞ്ചാരിയുമായി ക്രൂ-11 ഭൂമിയിൽ; ഇത്തരമൊരു തിരിച്ചിറക്കം ചരിത്രത്തിലാദ്യം, വിഡിയോ!

deltin33 Yesterday 11:51 views 576
  

  

  



രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ISS) കാൽനൂറ്റാണ്ട് നീണ്ട ചരിത്രത്തിൽ ഇതാദ്യമായി, ഒരു മെഡിക്കൽ എമർജൻസിയെത്തുടർന്ന് ബഹിരാകാശ സഞ്ചാരികള്‍ അടിയന്തരമായി ഭൂമിയിലേക്ക് തിരിച്ചിറങ്ങി. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-11 ദൗത്യസംഘമാണ് കാലാവധി തീരും മുൻപേ അസാധാരണ സാഹചര്യത്തിൽ മടങ്ങുകയുായിരുന്നു. സംഘം സഞ്ചരിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകംസഫിക് സമുദ്രത്തിൽ പതിച്ചു.

  • വീഴ്ചകൾ ചവിട്ടുപടിയാക്കിയ ചരിത്രമാണ് ഐഎസ്ആർഒയുടേത്! പിഎസ്എൽവി വീണ്ടും ബഹിരാകാശത്ത് വിസ്മയങ്ങൾ തീർക്കും Science
      

         
    •   
         
    •   
        
       


നിർണായകമായി അവസാന നിമിഷങ്ങൾ

സ്പ്ലാഷ് ഡൗണിന് കൃത്യം നാല് മിനിറ്റ് മുമ്പ്, ഏകദേശം 18,000 അടി ഉയരത്തിൽ വെച്ച് ഡ്രോഗ് പാരച്യൂട്ടുകൾ (Drogue parachutes) വിന്യസിച്ചു. ഈ സമയം പേടകം മണിക്കൂറിൽ 350 മൈൽ വേഗതയിലായിരുന്നു.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തുടർന്ന് ഒരു മിനിറ്റിനുള്ളിൽ, പേടകം 6,000 അടി ഉയരത്തിലെത്തുമ്പോൾ പ്രധാന പാരച്യൂട്ടുകൾ തുറന്നു. ഇതോടെ പേടകത്തിന്റെ വേഗത മണിക്കൂറിൽ 120 മൈലായി കുറയുകയും സുരക്ഷിതമായി സമുദ്രത്തിൽ ഇറങ്ങുകയും ചെയ്തു. കലിഫോർണിയ തീരത്തുള്ള പസഫിക് സമുദ്രത്തിലാണ് പേടകം വന്നിറങ്ങുക.

യാത്രതിരിച്ചത് നാലംഗ സംഘം

നാസയുടെയും സ്‌പേസ് എക്സിന്റെയും സംയുക്ത ദൗത്യമായ ക്രൂ-11 ൽ നാല് പേരാണുള്ളത്:

സീന കാർഡ്‍മാൻ (നാസ - കമാൻഡർ)

മൈക്ക് ഫിൻകെ (നാസ - പൈലറ്റ്)

കിമിയ യുയി (ജാക്സ - ജപ്പാൻ)

ഒലെഗ് പ്ലറ്റോനോവ് (റോസ്കോസ്മോസ് - റഷ്യ)   Credit: NASA

ഇന്ത്യൻ സമയം ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 3:35-നാണ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടത്. ഉച്ചയ്ക്ക് 2:11-ഓടെ സ്പ്ലാഷ് ഡൗൺ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗി ആര്? നാസയുടെ മൗനം

സംഘത്തിലെ ഒരു അംഗത്തിന് നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഇത്തരമൊരു അസാധാരണ തീരുമാനത്തിലേക്ക് നാസയെ നയിച്ചത്. ജനുവരി 8-ന് നാസ ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും, വ്യക്തിയുടെ സ്വകാര്യത മാനിച്ച് രോഗബാധിതൻ ആരാണെന്നോ, അസുഖം എന്താണെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.   

നിലവിൽ രോഗബാധിതനായ സഞ്ചാരിയുടെ നില തൃപ്തികരമാണെങ്കിലും, ബഹിരാകാശ നിലയത്തിൽ ചികിത്സ നൽകുന്നതിലെ പരിമിതികൾ കണക്കിലെടുത്ത് മെച്ചപ്പെട്ട വൈദ്യസഹായത്തിനായി ഭൂമിയിലെത്തിക്കുകയാണ് അഭികാമ്യമെന്ന് നാസ വിലയിരുത്തി. തിരിച്ചെത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി മാറ്റും.

ചരിത്രസംഭവം

  • മരണം പരിഹരിക്കാം, ബയോടെക്നോളജിയിലൂടെ നിത്യ യൗവനം; വമ്പൻ നടപടികളുമായി ഇലോൺ മസ്ക് Science
      

         
    •   
         
    •   
        
       


കഴിഞ്ഞ 25 വർഷമായി മനുഷ്യവാസം തുടരുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിൽ, ഒരു മെഡിക്കൽ ആവശ്യത്തിനായി മുഴുവൻ ക്രൂവിനെയും കാലാവധി തീരുംമുമ്പ് തിരിച്ചിറക്കുന്നത് ഇതാദ്യമായാണ്. ഇതിനു മുൻപ് 1985-ൽ സോവിയറ്റ് യൂണിയന്റെ \“സല്യൂട്ട്-7\“ (Salyut-7) ബഹിരാകാശ നിലയത്തിൽ സമാനമായൊരു സംഭവമുണ്ടായിരുന്നു. അന്ന് വ്ലാഡിമിർ വാസ്യുടിൻ എന്ന സഞ്ചാരിക്ക് അസുഖം ബാധിച്ചതിനെത്തുടർന്ന് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് സംഘം മടങ്ങിയിരുന്നു.

ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാകും അവിടെ അവശേഷിക്കുക. വരും ദൗത്യങ്ങളുടെ സുരക്ഷയ്ക്കും ആസൂത്രണത്തിനും ഈ സംഭവം നാസയ്ക്ക് നിർണ്ണായക പാഠമായിരിക്കും. English Summary:
ISS Medical Emergency: An astronaut\“s health issue has prompted the early return of SpaceX Crew-11 from the International Space Station. The crew\“s return marks the first time in the ISS\“s history that a medical emergency has caused an early mission termination, prioritizing the astronaut\“s well-being and medical care.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470102