search

‘വലിയ അഴിമതിക്കുള്ള ശ്രമം ആദ്യ റൗണ്ടിൽ പൊട്ടി, അതാണ് അന്ന് സംഭവിച്ചത്; കേസ് കാണിച്ചു തരൂ പിൻവലിക്കാം’

Chikheang Yesterday 11:51 views 422
  



നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വീണ്ടും ചർച്ചകളിലേക്ക്. ഫ്ലാറ്റ് നിർമാണം മുടക്കിയത് വടക്കാഞ്ചേരി മുൻ എംഎൽഎ കേസ് നൽകിയതു കൊണ്ടാണെന്നു മന്ത്രി എം.ബി. രാജേഷ് ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ മുൻ എംഎൽഎ അനിൽ അക്കര മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

  • Also Read ‘ജോസ് കെ.മാണി യു‍ഡിഎഫിൽ വരുന്നെങ്കിൽ വരട്ടെ, പാലാ വിട്ടു തരില്ല; ഏലത്തൂർ ലീഗിന് കൊടുക്കാം പകരം ആ സീറ്റ് വേണം’   


∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം മുടങ്ങിക്കിടക്കുന്നത് കോടതിയിൽ താങ്കളുടെ കേസുള്ളതിനാലാണെന്ന് മന്ത്രി ആരോപിച്ചിരുന്നല്ലോ?

മന്ത്രി എം.ബി. രാജേഷിനുള്ള മറുപടിയായി കേസ് പിൻവലിക്കാം എന്നു ഞാൻ പറഞ്ഞുവല്ലോ, പക്ഷേ കേസ് ഏതാണെന്നു മന്ത്രി പറയണം. കാരണം നിർമാണം നിർത്തി വയ്ക്കണം എന്നൊരു കേസ് ഞാൻ നൽകിയിട്ടില്ല. കേസുണ്ടെങ്കിൽ അല്ലേ പിൻവലിക്കാൻ പറ്റൂ. അത്തരമൊരു കേസ് കാണിച്ചു നൽകാനാണ് ഞാൻ മന്ത്രിയോട് ആവശ്യപ്പെടുന്നത്.

  • Also Read വൺ, ടു, ത്രീ...; പിണറായിക്കാലത്ത് ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായവർ ഇവർ, രാഹുൽ 3 കേസിലും മുകേഷ് 2 കേസിലും പ്രതി   


∙ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം ഏതവസ്ഥയിലാണ് ഇപ്പോൾ?

സർക്കാരിന്റെ ലൈഫ് മിഷൻ ഫ്ലാറ്റ് എന്ന നിലയ്ക്കാണ് 2017ൽ പദ്ധതി വരുന്നത്. നിർമാണം ഹാബിറ്റാറ്റിനെ ഏൽപ്പിച്ച ശേഷമാണ് യുഎഇയിൽനിന്നുള്ള സാമ്പത്തിക സഹായത്തെ കുറിച്ചു ചർച്ചകൾ ആരംഭിക്കുന്നത്. പ്രധാനമായും മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനുശേഷം ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പിന്നീട് സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ വന്നപ്പോൾ അവർ നിർത്തിപ്പോയി. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കണമെന്നാണ് ഞാനടക്കം കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്തിരിക്കുന്നത്. ഫ്ലാറ്റിന്റെ നിർമാണം നടത്തണം എന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്, അല്ലാതെ നിർത്തിവയ്ക്കണമെന്നല്ല.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ നിലവിൽ ഫ്ലാറ്റ് നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാരിനു മുന്നിൽ എന്തെങ്കിലും തടസ്സങ്ങൾ ഉള്ളതായി അറിയാമോ?

ഫ്ലാറ്റിന്റെ നിർമാണ രീതിയെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ബലപരിശോധന അടക്കം നടത്തിയിരുന്നു. എന്നാൽ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. അപ്പോൾ നിലവിൽ ഫ്ലാറ്റ് നിർമാണം പൂർത്തീകരിക്കാൻ സർക്കാരിനു മുന്നിൽ തടസ്സങ്ങൾ ഒന്നും തന്നെയില്ല. പിന്നെ എന്തുകൊണ്ടാണ് ഫ്ലാറ്റ് നിർമിക്കാത്തതെന്ന് അവരാണ് പറയേണ്ടത്, അത് എന്റെ തലയിൽ വച്ചുകെട്ടിയിട്ട് കാര്യമില്ല.

സംസ്ഥാന സർക്കാർ അനുവദിച്ച 15 കോടി രൂപ ഉപയോഗിച്ചുകൊണ്ട് ഫ്ലാറ്റിന്റെ നിർമാണം തുടരണം. ഹാബിറ്റാറ്റിന്റെ ചുമതലയിൽ ആരംഭിച്ച നിർമാണം അതേ സംവിധാനത്തിൽ പൂർത്തിയാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ സർക്കാർ അതിനു മടി കാട്ടുകയാണ്. പ്രളയത്തിനു ശേഷം ആയിരം കോടി രൂപയുടെ പ്രോജക്ട് ആണ് തയാറാക്കിയത്. ഒരു വലിയ മാഫിയയായിരുന്നു പിന്നിൽ. വലിയ അഴിമതി നടത്താനുള്ള ശ്രമം ആദ്യ റൗണ്ടിൽതന്നെ പൊട്ടി അതാണ് സംഭവിച്ചത്.

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി ലൈഫ് മിഷൻ വീണ്ടും ചർച്ചയാക്കാനാണോ മന്ത്രിയുടെ വാക്കുകൾ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ച ചെയ്തതാണല്ലോ. ഫ്ലാറ്റ് എന്തുകൊണ്ട് പണിയാൻ കഴിഞ്ഞില്ല എന്നതിന്റെ കാരണമാണ് ഇപ്പോൾ ഈ സർക്കാർ പറയുന്നത്. എന്റെ കേസാണ് അതിനുള്ള കാരണമെന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നതെങ്കിൽ എനിക്കുള്ള മറുപടി ഏതാണ് ആ കേസ് എന്നു കാട്ടിത്തരൂ എന്നതാണ്. കാരണം അങ്ങനെ ഒരു കേസ് ഉണ്ടെങ്കിൽ പിൻവലിക്കാൻ ഞാൻ തയാറാണ്. English Summary:
Former Vadakancherry MLA Anil Akkara responds to Kerala Minister M.B. Rajesh\“s allegations about stalling the construction of the Life Mission flat in Vadakancherry ahead of the assembly elections.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161143