Chikheang•The day before yesterday 11:51• views 1107
തിരുവനന്തപുരം ∙ ലക്ഷം ദീപങ്ങളുടെ പ്രഭ ചൊരിഞ്ഞ് ശ്രീപത്മനാഭസ്വാമിക്ക് നിവേദ്യ സമർപ്പണം. ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ചാണു ലക്ഷദീപം തെളിച്ചത്. ദീപാരാധനയ്ക്കു ശേഷം പൊന്നും ശീവേലി നടന്നു.
Also Read മകരജ്യോതി തെളിഞ്ഞു, തൊഴുത് ഭക്തലക്ഷങ്ങൾ; കേരള സ്കൂൾ കലോത്സവത്തിന് തുടക്കം – പ്രധാന വാർത്തകൾ
വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിച്ചു. പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിച്ചു. ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതിദീപങ്ങളും മിഴി തുറന്നപ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമായി.
Also Read ‘സാമജവരഗമനാ’ വീണ്ടും ലൈവ് ആയി പാടി സുരേഷ് ഗോപി; ആത്മവിശ്വാസത്തെ അഭിനന്ദിച്ച് ആരാധകർ
രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിക്കും. രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അനുഗമിക്കും. ലക്ഷദീപ ചടങ്ങിനോടനുബന്ധിച്ച് കോട്ടയ്ക്കകത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
English Summary:
Lakshadeepam Illuminates Padmanabhaswamy Temple in Thiruvananthapuram: temple illuminated with a million lights, creating a divine ambiance and offering to Sree Padmanabhaswamy. The event includes a grand procession with deities carried on Garuda Vahanams.