ശബരിമല ∙ പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘത്തെ നയിച്ചെത്തിയ അമ്പലപ്പുഴ യോഗം പേട്ടസംഘത്തിന്റെ സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ള പതിനെട്ടാംപടിയിൽ വീണ് മുട്ടുപൊട്ടി. പതിനെട്ടാംപടിയിൽ തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് അദ്ദേഹം വീണത്.
- Also Read മണ്ഡല– മകരവിളക്കുകാലത്ത് 51 ലക്ഷം തീർഥാടകർ; വരുമാനം 420 കോടി രൂപ
പമ്പ വിളക്കും സദ്യയും കഴിഞ്ഞാണു സംഘം ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലിൽ നിന്ന് ഇവരെ പ്രത്യേക പരിഗണനയോടെ കയറ്റിവിട്ടു. എന്നാൽ, പതിനെട്ടാംപടിക്കൽ എത്തിയപ്പോൾ മുകളിലേക്ക് കയറാൻ പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ തിരക്ക് ശക്തമാകുകയും പൊലീസിന്റെ തള്ളലിൽ ഗോപാലകൃഷ്ണ പിള്ള നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയുമായിരുന്നു. പൊലീസിന്റെ പെരുമാറ്റം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
- Also Read തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും വാജിവാഹനം കണ്ടെടുത്തു; എസ്ഐടി കോടതിയിൽ ഹാജരാക്കി
English Summary:
Ambalappuzha Pettathullal: N. Gopalakrishna Pillai, the Samoohapperiyon (community head) of the Ambalappuzha Yogam Pettasangham, who led the Ambalappuzha troupe for the Pettathullal ritual, fell and injured his knee on the Pathinettam Padi (the 18 holy steps). He lost his balance and fell due to a push from police officers who were controlling the crowd on the steps. |
|