ടെഹ്റാൻ ∙ ഇറാനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള അടിയന്തര നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. സുരക്ഷാ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ, ആദ്യഘട്ടമായി ഒഴിപ്പിക്കുന്നവരെ വെള്ളിയാഴ്ച തന്നെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയാറെടുപ്പുകൾ നടത്തിവരികയാണ്.
- Also Read ചടുലനീക്കങ്ങളുമായി യുഎസ്: വധശിക്ഷ നീട്ടിവച്ച് ഇറാൻ; 26 വയസ്സുകാരൻ ഏകാന്ത തടവിൽ, കനത്ത ജാഗ്രതയിൽ ലോകരാജ്യങ്ങൾ
ഇറാനിലെ വിവിധ മേഖലകളിലുള്ള ഇന്ത്യൻ വിദ്യാർഥികളുമായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടു തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനാലും ഫോൺ ബന്ധം തടസ്സപ്പെട്ടതിനാലും എംബസി ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
- Also Read 24 മണിക്കൂറിനകം ഇറാനിൽ യുഎസ് ആക്രമണമെന്ന് അഭ്യൂഹം; ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും
ഇറാനിലെ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ഇതുവരെ കുറഞ്ഞത് 3,428 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം പതിനായിരത്തിലധികം ഇന്ത്യക്കാരാണ് നിലവിൽ ഇറാനിലുള്ളത്. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഉടൻ ഇറാൻ വിടണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ബുധനാഴ്ച ഇന്ത്യ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
വാണിജ്യ വിമാനങ്ങളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് രാജ്യം വിടാൻ വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരോട് എംബസി ആവശ്യപ്പെട്ടു. പാസ്‌പോർട്ട്, ഐഡി കാർഡ് തുടങ്ങിയ യാത്രാ രേഖകൾ കൈവശം വയ്ക്കണമെന്നും സഹായത്തിനായി എംബസിയുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക നിർദ്ദേശത്തിൽ പറയുന്നു. പ്രതിഷേധം നടക്കുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നും പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, ഇറാനിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ ഫോണിൽ വിളിച്ചിരുന്നു.
#TravelAdvisory
Due to the emerging situation in Iran, the subsequent closure of its airspace, and in view of the safety of our passengers, Air India flights overflying the region are now using an alternative routing, which may lead to delays. Some Air India flights where…— Air India (@airindia) January 15, 2026
യുഎസ് ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും. വ്യോമാതിർത്തി ഇറാൻ അടച്ചതോടെ പ്രധാന വിമാനക്കമ്പനികളെല്ലാം സർവീസുകൾ വഴിതിരിച്ചു വിടുകയാണ്.
ഇന്ന് പുലർച്ചെ 3.45ഓടെയാണ് തങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുന്നതായി ഇറാൻ അറിയിപ്പ് നൽകിയത്. എന്നാൽ 7.30ഓടെ വ്യോമാതിർത്തി വീണ്ടും തുറന്നു. രാവിലെ 5.30 ഓടെയാണ് എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെടുന്നതിനെ കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്.
FAQ
എന്താണ് ഇറാനിലെ പ്രക്ഷോഭത്തിന് കാരണം?
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ വർഷം ജൂണിൽ 12 ദിവസം നീണ്ട ഇസ്രയേൽ ആക്രമണവും ഇറാന്റെ സാമ്പത്തികസ്ഥിതി വഷളാക്കി. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. വിലക്കയറ്റത്തിനും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കുമെതിരെ ഡിസംബർ 27ന് കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. ടെഹ്റാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയും ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറുകയുമായിരുന്നു.
വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം ഇറാൻ – യുഎസ് സംഘർഷമായി മാറിയതെങ്ങനെ?
പ്രക്ഷോഭകരെ അടിച്ചമർത്തുന്ന നയം ഇറാൻ സർക്കാർ സ്വീകരിച്ചതോടെ വിലക്കയറ്റത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം വൈകാതെ ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു പിന്തുണയുമായി യുഎസ് രംഗത്തെത്തിയതോടെ അതിനു മറ്റൊരു മാനം കൈവന്നു. ഇതോടെ ഇറാൻ – യുഎസ് സംഘർഷമായി ഇതു മാറി.
ഇറാനിലെ വ്യോമാതിർത്തി അടച്ചുപൂട്ടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത്, മേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ പാതകൾ ഉപയോഗിക്കുന്നുവെന്നും, ഇത് കാലതാമസത്തിന് കാരണമായേക്കാമെന്നും. റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നു എന്നുമായിരുന്നു എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്. English Summary:
Iran Evacuation : focuses on the Indian government\“s urgent plans to evacuate Indian citizens stranded in Iran due to escalating internal conflict. The government is making arrangements to bring the evacuees back to India as quickly as possible. |
|