Chikheang•The day before yesterday 11:50• views 597
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം പ്രത്യാക്രമണം ആരംഭിക്കുകയും വെടിയുതിർക്കുകയും ചെയ്തു.
Also Read ‘അതിര്‍ത്തിയിലും നിയന്ത്രണ രേഖയ്ക്കു സമീപവും എട്ട് ഭീകര ക്യാംപുകൾ സജീവം; സൂക്ഷ്മ നിരീക്ഷണം തുടരുന്നു’: കരസേനാ മേധാവി
രജൗരി സെക്ടറിലെ ദുംഗല–നബ്ല പ്രദേശത്തിന് സമീപം ഒന്നിലധികം പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവച്ചതായും വൃത്തങ്ങൾ അറിയിച്ചു. സൈന്യം അതീവ ജാഗ്രതയോടെ പ്രദേശത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ്. രജൗരി ജില്ലയിലെ താണ്ടി കാസി പ്രദേശത്തും ഡ്രോൺ കണ്ടെത്തി.
Also Read ‘യുദ്ധത്തിനിടെ യുക്രെയ്ൻ സന്ദർശിച്ച് മോദിയുടെ തന്ത്രപരമായ നീക്കം’, ധൈര്യം കാണിച്ച ചുരുക്കം നേതാക്കളിൽ ഒരാളെന്ന് യുക്രെയ്ൻ
രജൗരിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശത്തും പൂഞ്ച് ജില്ലകളിലും സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെടിനിർത്തൽ ലംഘനങ്ങൾക്കും അതിര്‍ത്തി കടന്നുള്ള പ്രകോപനങ്ങൾക്കും എതിരെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Cauliflower1007 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Pak Drones Spotted Near LoC in J&K: Drone sighting in Rajouri has put the Indian Army on high alert after two unmanned aerial vehicles were spotted near the Line of Control. Security forces have launched extensive search operations and initiated retaliatory fire in response to the provocation.