Chikheang•The day before yesterday 11:50• views 621
ന്യൂഡൽഹി ∙ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം. സാധനങ്ങൾ വിതരണം ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയം കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി. ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
Also Read ക്ലാസിലിരിക്കുന്ന കുട്ടികളെ വിളിക്കും; എടുത്തില്ലെങ്കിൽ ‘അവർ ലഹരിക്കേസിൽ അറസ്റ്റിൽ’!: വയോധികരെ ലക്ഷ്യമിട്ട് ഡിജിറ്റൽ അറസ്റ്റ്, തട്ടിയത് 20,000 കോടി
പത്ത് മിനിറ്റിനുള്ളിൽ പതിനായിരത്തിനു മുകളിലുള്ള സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാമെന്നായിരുന്നു പലവ്യഞ്ജന സാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ പരസ്യം. വേഗം വർധിക്കുന്നത് സാധനം വിതരണം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
2025 ഡിസംബർ അവസാനം ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ സമരത്തിനൊരുങ്ങിയിരുന്നു. പുതുവർഷത്തലേന്ന് രാജ്യവ്യാപകമായി പണിമുടക്കുമെന്നാണ് തൊഴിലാളികൾ അറിയിച്ചത്. വേഗം കൂട്ടിയുള്ള വിതരണം അവസാനിപ്പിക്കണമെന്നതും തൊഴിലാളികളുടെ ആവശ്യമായിരുന്നു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mansukhmandviya എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Government Intervention on Fast Deliveries: 10-minute delivery safety is now a priority for the Central Government, which has directed online platforms to withdraw advertisements promoting ultra-fast services. This move follows widespread criticism and demands from delivery workers concerned about the life-threatening risks associated with high-speed deliveries.