search

‘ജയിലിൽ കിടക്കുന്നത് പാവങ്ങൾ, കുറ്റവാളികളായത് സാഹചര്യം കൊണ്ട്; വേതന വർധനവ് എതിർക്കുന്നത് ക്രൂരത’

deltin33 10 hour(s) ago views 695
  



കണ്ണൂർ ∙ ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്. ജയിൽ ശിക്ഷ കഴിഞ്ഞ് പോകുന്നവർക്ക് തുക കൊണ്ട് നാട്ടിലേക്ക് പോകാമെന്നും ജയരാജൻ പറഞ്ഞു.  

  • Also Read നവകേരള ജയിൽ ഭാഗ്യം   


തടവുകാരുടെ കൂലി കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉടലെടുത്തിരുന്നു. 620 രൂപയായാണ് വേതനം ഉയർത്തിയത്. അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടി എന്നാണ് വേതന വർധനവില്‍ സർക്കാരിന്‍റെ വിശദീകരണം. ഇതിനെ ന്യായീകരിച്ചാണ് ജയരാജനും രംഗത്തെത്തിയത്.  

  • Also Read ‘ആപ്പിൾ’ നൽകുന്നതിനെക്കാൾ ശമ്പളം കേരളത്തിലെ ജയിലിൽ! തടവുകാരുടെ ശമ്പളവർധനയെപ്പറ്റി സാമൂഹിക നിരീക്ഷകന്റെ പോസ്റ്റ്   


തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടേയും കൂലി കൂട്ടേണ്ടത് കേന്ദ്ര സർക്കാരാണ്. അവരുടെ കൂലി കൂട്ടണമെന്ന് കേന്ദ്രത്തോടാണ് ആവശ്യപ്പെടേണ്ടത്. കൂലി കൂട്ടുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയരാജൻ ചോദിച്ചു. ശബരിമലയിൽ ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. ആർക്കും ഒരു പരിഗണനയും നൽകുന്നില്ല. ബിഹാറിൽ കോൺഗ്രസ് മറ്റു പാർട്ടികളെ പരിഗണിച്ചില്ല. എല്ലാ സീറ്റിലും മത്സരിച്ചു. ആകെ ആറ് സീറ്റിൽ ജയിച്ചു. അവർ ഇപ്പോൾ പാർട്ടി വിട്ടു പോകുകയാണ്. കോൺഗ്രസ് തിരുത്താൻ തയാറാകണമെന്നും ജയരാജൻ പറഞ്ഞു.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
E.P. Jayarajan Defends Prisoner Wage Hike: He argues that opposing the wage increase is cruel, as the money is used for necessities like soap and helps them return home after their sentence.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968